flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Monday, 6 July 2015

മാഡം ക്യൂറി ദിനാചരണം





ഫിസിക്സിലും കെമിസ്ട്രിയിലും നോബല്‍ സമ്മാനം നേടിയ ഏക വനിതയായ മാഡം ക്യൂറിയുടെ ഓര്‍മ്മയ്ക്കായി വിവിധ പരീക്ഷണപ്രവര്‍ത്തനങ്ങള്‍ നടന്നു. ശ്രീമതി സി ആര്‍ ബീന, ശ്രീമതി എന്‍ എസ് സുമ, ശ്രീമതി ദീപ്തി എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം  നല്‍കി

Internal Support Mission team visited the school


The ISM team containing DD, AEO. DIET faculty, BPO, The trainers form BRC visited to our school. They gave grand support.

ഡോ. പി. ആര്‍. ശാസ്ത്രി അനുസ്മരണം


സ്ക്കൂള്‍ സ്ഥാപകന്‍ ശ്രീ പി ആര്‍ ശാസ്ത്രികളുടെ 17ാമത് ചരമവാര്‍ഷികം ജൂലായ് 2 ന് സ്ക്കൂള്‍ ഹാളില്‍ വച്ചു നടന്നു. പറവൂര്‍ ജോയിന്റ് ആര്‍ ടി ഓ ശ്രീ ആദര്‍ശ് കുമാര്‍ സാര്‍ സമ്മേളനം ഉദ്ഷാടനം ചെയ്തു. മൂന്‍ പ്രിന്‍സിപ്പലും ശാസ്ത്രിസാറിന്റെ പ്രിയശിഷ്യനുമായ ശ്രീ എം വി ഷാജിസാര്‍ അനുസ്മണപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ മുഖ്യപ്രഭാഷണം നടത്തി. മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. ആര്‍ ശാസ്ത്രി എന്റോവിമെന്റ് വിതരണം ചെയ്തു. ഉപജില്ലാതല ഉപന്യാസ വിജയികള്‍ക്ക് പുരസ്ക്കാരവും നല്‍കി.

സംസ്കൃതസമാജം ഉദ്ഘാടനം



Friday, 26 June 2015

അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം

ഈ വര്‍ഷത്തെ ലോക ലഹരിവിരുദ്ധദിനം വിവിധപരിപാടികളോടെ ആചരിച്ചു. എന്‍ സി സി, ജൂനിയര്‍ റെഡ്ക്രോസ് , എന്‍ എസ് എസ്  എന്നീ സംഘടനകളുടെ ലഹരിവിരുദ്ധ പ്രതിജ്ഞയും  റാലിയും നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ഫിലിം പ്രദര്‍ശനം, സയന്‍സ് ക്ലബ്ബിന്റെ സെമിനാറും ഡോക്യൂമെന്ററിയും നടന്നു. വായനവാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ റീഡിംഗ് കോംപറ്റീഷനും നടന്നു.
സ്ക്കൂള്‍ മാനേജര്‍ ശ്രീ സി എന്‍ രാധാകൃഷ്ണന്‍, സെക്രട്ടറി ശ്രീ ഹരി വിജയന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ ഡി ബാബു, ശ്രീ ജയരാജ്, ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, പ്രിന്‍സിപ്പല്‍ ശ്രീമതി ഇ ജി ശാന്തകുമാരി എന്നിവരും വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും ഭാരവാഹികളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.








Wednesday, 24 June 2015

കാണാതെയും കേള്‍ക്കാതെയും ഒരു നാള്‍......

കാഴ്ചയും കേള്‍വിയുമില്ലാത്ത തന്റെ കുറവുകളെ മികവുകളാക്കി കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഇംഗ്ലീഷ് വനിതയാണ്
ഹെലൻ ആദംസ്‌ കെല്ലർ (ജൂൺ 27, 1880 - ജൂൺ 1, 1968).

പത്തൊൻപതുമാസം മാത്രം പ്രായമുള്ളപ്പോൾ കാഴ്ചശക്തിയും കേൾവിശക്തിയും നഷ്ടപ്പെട്ട അവർ
സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം,സാമൂഹ്യപ്രവർത്തനം,അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവു തെളിയിച്ചു.

ഹെലനെ പഠനത്തിന്റെ വഴിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ 'ആനി സള്ളിവന്‍' എന്ന അധ്യാപിക അധ്യാപനത്തിന്റെ ഉദാത്തമാതൃകയുമായി.

ഹെലന്‍ കെല്ലറുടെയും ആനി സള്ളിവന്റെയും ജീവിതവും,
കാഴ്ചയും കേള്‍വിയും ഇല്ലാത്തലോകത്ത് ജീവിക്കേണ്ടത് അനുഭവിക്കുന്നതിനുള്ള വേറിട്ട പ്രവര്‍ത്തനമാണ് സ്ക്കൂളിലെ റിസോഴ്സ് ടീച്ചറായ ഫിജി ടീച്ചറുടെ നേതൃത്വത്തില്‍ നടന്നത്.
ഒരോ 9-ം ക്ലാസ്സിലെയും താല്പര്യമുള്ള  മൂന്നു കുട്ടികളെ വീതം കണ്ണും കാതും കെട്ടി, കാഴ്ചയും കേള്‍വിയുമില്ലാത്ത ലോകത്തേക്ക് രാവിലെ മുതല്‍ വിട്ടു.മറ്റു കുട്ടികള്‍ അവരോട് പെറുമാറേണ്ടത് എങ്ങിനെ എന്ന് ശീലിപ്പിക്കുകയും ചെയ്യുന്ന മികവാര്‍ന്ന പ്രവര്‍ത്തനമായിരുന്നു ഇത്. ഉച്ചയക്ക് ശേഷം കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഹെഡ് മിസ്ട്രസ് പി ആര്‍ ലത ടീച്ചറും  9ം ക്ലാസ്സിലെ ക്ലാസ്സ്ടീച്ചര്‍മാരും പരിപാടിക്ക് നേതൃത്വം നല്‍കി.













Olympic day RUN


MATHRUBHOOMI

http://digitalpaper.mathrubhumi.com/c/5667213