flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday, 28 July 2018

വിദ്യാഭ്യാസമന്ത്രി വിദ്യാലയത്തില്‍ എത്തിയപ്പോള്‍....

20-7-2018
പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളിന്റെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ അധ്യായമായിരുന്നു ഇത്. ആദ്യമായി 38 ക്ലാസ്സ് മുറികള്‍ ഹൈടെക്കാവുന്നത് ഉദ്ഘാടനം ചെയ്യപ്പെടുന്നു എന്ന വലിയ സന്തോഷത്തിലായിരുന്നു എല്ലാവരും. അതോടൊപ്പം കേരളത്തിന്റെ ഏറ്റവും പ്രഗത്ഭനായ വിദ്യാഭ്യാസമന്ത്രി ഈ വിദ്യാലയത്തിലെത്തിച്ചേരുന്നു എന്നത് സന്തോഷം ഇരട്ടിപ്പിച്ചു.
കാലവര്‍ഷത്തിന്റെ കാഠിന്യത്തിനിടിയില്‍ വേണ്ടത്രമുന്നൊരുക്കങ്ങള്‍ക്ക് സമയം കിട്ടിയിരുന്നില്ല.
എങ്കിലും മികച്ച പന്തലും, ഹരിതാഭമായ കമാനവും ഒരുക്കി എല്ലാവരെയും സ്വീകരിക്കാന്‍ ഒരുങ്ങി നിന്നു നമ്മുടെ വിദ്യാലയം.
കേരള വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് 20-7-2018 ന് കൃത്യം 2മണിക്ക് തന്നെ വിദ്യാലയത്തില്‍ എത്തി. ഉദ്ഘാടനം നടന്നു. വളരെ വിജ്ഞാനപ്രദമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ചലഞ്ചുഫണ്ടുപയോഗിച്ച് യുപി ക്ലാസ്സുമുറികള്‍ കൂടി ഹൈടെക്കാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യോഗത്തില്‍ വച്ച്, ത്വരിതവേഗത്തില്‍ സ്ക്കൂളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ക്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയനെ മന്ത്രി ആദരിച്ചു. സ്റ്റാഫിന്റെ വക ഉപഹാരം മന്ത്രി സമ്മാനിച്ചു. സംസ്ഥാന ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ വര്‍ഷത്തെ ബാലസാഹിത്യ പുരസ്ക്കാരം ലഭിച്ച ശ്രീ സി കെ ബിജുവിനെ ആദരിച്ചു. കലയിലൂടെ സാമ്പത്തികശാസ്ത്രപഠനം എന്ന ശ്രീ പ്രമോദ് മാല്യങ്കരയുടെ സി ഡി പ്രകാശനം നിര്‍വ്വഹിച്ചു.
ശ്രീ ഹരിവിജയന്‍, ശ്രീ സിഎന്‍ രാധാകൃ‍ഷ്ണന്‍, ശ്രീമതി ഷീബടീച്ചര്‍, ശ്രീമതി ഇ ജി ശാന്തകുമാരി, ശ്രീ എം കെ ആഷിക്, ശ്രീ കെ എം അംബ്രോസ്,ശ്രീ ടിവി നിഥിന്‍, ശ്രീ സി പി ജയന്‍, ശ്രീ ഡി ബാബു, ശ്രീമതി പി അര്‍ ലത എന്നിവര്‍ സംസാരിച്ചു.















Wednesday, 11 July 2018

ബഷീര്‍ അനുസ്മരണം

കഥകളുടെ സുൽത്താന് പ്രണാമം
ഇമ്മിണി ബല്യ ഒന്നു കളിലൂടെ ജീവിതഗന്ധിയായ കഥാപ്ര പഞ്ചം
മലയാളികൾക്കേകിയ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമ്മേളനവും
ബഷീർ കഥകളുടെ അവതരണവും നടന്നു.
കെടാമംഗലം പപ്പുക്കുട്ടി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ
നന്ത്യാട്ടുകന്നം SNV സ്കൂളിൽ

നടന്ന ചടങ്ങിൽ പ്രിൻസിപ്പൾ E G ശാന്തകുമാരി അദ്ധ്യക്ഷത
വഹിച്ചു. PD സുബ്രമണ്യൻ അനുസ്മരണ പ്രഭാഷണം നടത്തി.
ആർച്ചP മനോജ്, ഹിബനസ്നീം, കൃഷ്ണ തുടങ്ങിയവർ ബഷീർ കഥകളുടെ അവതരണം നടത്തി
PTAപ്രസിഡന്റ് Mk ആഷിക്, ജയശ്രി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
ലൈബ്രറി പ്രസിഡന്റ് PP സുകുമാരൻ, PM ഹംസ,  റീനവേണുഗോപാൽ KS, വിനു, സോനുരാഗേഷ്
തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

  





  

 

ജൂലൈ 2 - ഡോ പി അര്‍ ശാസ്ത്രി - അനുസ്മരണം

 ശ്രീ നാരായണഗുരുവിന്റെ ശിഷ്യനും സ്ക്കൂള്‍ സ്ഥാപകനും സംസ്കൃത പണ്ഡിതനും ഭിഷഗ്വരനും ആയ ഡോ പി ആര്‍ ശാസ്ത്രി സാറിന്റെ ഇരുപതാമത് അനുസ്മരണദിനം.
രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന
തുടര്‍ന്ന് അനുസ്മരണ സമ്മേളനം .

ദീപ ടീച്ചര്‍

ദീപ ടീച്ചര്‍ ഓര്‍മ്മയായി
കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഈ വിദ്യാലയിത്തില്‍
നമ്മോടൊപ്പം ഉണ്ടായിരുന്നു ടീച്ചര്‍....
ആദ്യം ഇവിടത്തെ യു പി ക്ലാസ്സുകളിലായിരുന്നു.....
അന്നും ചില ഹൈസ്ക്കൂള്‍ ക്ലാസ്സിലും ടീച്ചര്‍ ക്ലാസ്സെടുത്തിരുന്നു.
സ്ക്കൂളില്‍ പ്ലസ് ടു അനുവദിച്ചപ്പോള്‍ ദീപടീച്ചര്‍ക്ക്പ്രൊമോഷന്‍ ലഭിച്ചു - ഹിസ്റ്ററി ടീച്ചറായി....
പ്രൊമോഷന്‍ ലഭിച്ച നാലു ടീച്ചര്‍മാര്‍ ഷാജിസാറിനൊടൊപ്പം ആത്മാര്‍ത്ഥമായാണ് പ്രവര്‍ത്തിച്ചത്..... ശക്തമായ പിന്തുണ നല്‍കി....
മറ്റുള്ളവരേക്കാളും കൂടുതല്‍ ഉത്തരവാദിത്വം തങ്ങള്‍ക്കുണ്ട് എന്നവര്‍ വിശ്വസിച്ചു.....
ദീപടീച്ചറും അതനുസരിച്ച് കൂടുതല്‍ പ്രവര്‍ത്തിച്ചു.....
വര്‍ഷങ്ങള്‍ക്കു മുമ്പേ വന്ന തന്റെ അസുഖത്തെ ധീരമായി നേരിട്ടു....
ഉത്തരവാദിത്വം ഏറ്റെടുത്തു....ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനിന്നില്ല.....
പക്ഷേ...രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നു.....
ദീപടീച്ചര്‍ക്ക് പ്രണാമം.....
ടീച്ചറുടെ അത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും ഊര്‍ജം നല്‍കട്ടെ....








June -26 International day against drug abuse







Science club, NCC and other clubs conducted various activity in this day. A rally against anti drug from the school to the near by junction and talk by the excise of officer were the main programmes. Sri Sanalkumar from excise department made a presentation about the drug abuse and other problems which affect teenagers. NCC students took pledge against drugs in all classes. The science club members decided to give awareness to each class students after this talk.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്ബിന്റെയും  മാത്സ് ക്ലബ്ബിന്റെയും വിവിധ പ്രവര്‍ത്തനങ്ങള്‍ - പാസ്ക്കല്‍ ദിനം



ഹെലന്‍ കെല്ലര്‍ ദിനം

ഹെലന്‍ കെല്ലറുടെയും അതുപോലെ ജീവിക്കുന്നവരോടുമുള്ള അനുതാപം..........
 കണ്ണു കാണാതെയും കാത് കേൾക്കാതെയും ഒരു ദിവസം ചെലവഴിച്ച അനുഭവം കൂട്ടുകാരുമായി പങ്കവച്ചപ്പോള്‍.......റിസോഴ്സ് ടീച്ചര്‍ മേരി ഫിജി നേതൃത്വം നല്‍കി.......


Tuesday, 10 July 2018

മികവിന്റെ വിദ്യാലയത്തിന് ബാങ്കിന്റെ ആദരം

പറവൂർ താലൂക്കിലെ ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുത്ത SNV സംസ്കൃത സൂളിനെ പറവൂർ സഹകരണ ബാങ്ക് ആദരിച്ചു. നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സെക്രട്ടറിയും കോഴിക്കോട് ഗവ.കോളേജ് ചരിത്ര വിഭാഗം മേധാവിയുമായ ഡോ.വിൻസന്റ് സ്കൂളിനുള്ള ഉപഹാരവും ക്യാഷ് അവാർഡും നല്‍കി.

അന്താരാഷ്ട്ര യോഗദിനാചരണം














എന്‍ സി സി യുടെ ആഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു. വി പി അനീപ്, രാധിരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി