flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday 30 August 2013

പി.ടി.എ. പൊതുയോഗം -വെബ്സൈറ്റ് ഉദ്ഘാടനം

സ്ക്കുള്‍ പി.ടി.എ വാര്‍ഷിക പൊതുയോഗം 30-8-2013 വെള്ളിയാഴ്ച സ്ക്കുള്‍ മാനേജര്‍ ശ്രീ. സി.എന്‍. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ശ്രീ.സി.പി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.ഹരി വിജയന്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. പുതിയതായി തയ്യാറാക്കിയ സ്ക്കൂള്‍ വെബ്സൈറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ രക്ഷാകര്‍ത്താവും എം.എല്‍. എയുമായ ശ്രീ.എസ്.ശര്‍മ്മ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ ഡവലപ്പ്ഫണ്ടിലേക്ക് ശ്രീ. ഷൈജു മനയ്ക്കപ്പടി ആദ്യ സംഭാവന നല്‍കി. പ്രിന്‍സിപ്പല്‍ ശ്രീ. എം.വി.ഷാജി സാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ആര്‍.ലത സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ. വി.എന്‍.നാഗേഷ് നന്ദിയും രേഖപ്പെടുത്തി. എസ്.എസ്.എല്‍.സി.-പ്ലസ് ടു മികച്ച വിജയം നേടാന്‍ പ്രാപ്തരാക്കിയ ക്ലാസ്സ്ടീച്ചര്‍മാരെ യോഗത്തില്‍ ശ്രീ.എസ്.ശര്‍മ്മ ആദരിച്ചു. 

വെബ്സൈറ്റിലേക്ക്.....www.snvskthss.orgTuesday 27 August 2013

പി.ടി.എ.വാര്‍ഷിക പൊതുയോഗം

ഈ വര്‍ഷത്തെ സ്ക്കൂള്‍ പി.ടി.എ. വാര്‍ഷിക പൊതുയോഗം 2013 ആഗസ്റ്റ് 30 വെള്ളിയാഴ്ച 2മണിക്ക് പി.ടി.എ. പ്രസിഡന്റ് ശ്രീ. സി.പി.ജയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്നു. ബഹു.സ്ക്കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. പുതുതായി നിര്‍മ്മിച്ച സ്ക്കൂള്‍ വെബ്സൈററ് പൂര്‍വ്വ വിദ്യര്‍ത്ഥിയും, സ്ക്കൂളിലെ  ഇപ്പോഴത്തെ രക്ഷാകര്‍ത്താവുമായ ശ്രീ.എസ്.ശര്‍മ്മ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

Monday 26 August 2013

Sunday 25 August 2013

ചെസ് ചാമ്പ്യന്‍

 പറവൂര്‍ സബ് ജില്ലാ ചെസ് ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ട 8H ലെ ഐവിന്‍. K J

Thursday 15 August 2013

സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍

67ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളില്‍ നടന്ന പരിപാടികള്‍

പി.ടി.എ.പ്രസിഡന്റ് ശ്രീ. സി.പി.ജയന്‍ പതാക ഉയര്‍ത്തുന്നു.ദേശഭക്തിഗാനം - ആവണിയും സംഘവും

പറവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനറാലിയില്‍ നിന്ന്.......
NCC, Red Cross, Scout and Guide, NSS
റോളര്‍ സ്കേറ്റിംഗ്

ആതിര മണി(10H)യുടെ സംഗീതവിരുന്ന്......മികച്ച ഘോഷയാത്ര പുരസ്ക്കാരം ഏറ്റുവാങ്ങുന്നു.Wednesday 14 August 2013

SSLC Certificate ല്‍ തെറ്റു തിരുത്താന്‍ അവസരം

SSLC ബുക്കില്‍ ഉള്ള തെറ്റുകള്‍ തിരുത്തുന്നതിന് ഒരു സുവര്‍ണ്ണാവസരം.....
തിരുവനന്തപുരത്തേക്ക് ഓടേണ്ടതില്ല!....
2013 ആഗസ്റ്റ് 24ന് എറണാകുളം എസ്. ആര്‍. വി.സ്ക്കൂളില്‍ എത്തിയാല്‍ മതി.
വിശദവിവരങ്ങള്‍ക്ക് ആഗസ്റ്റ് 20 ന് മുമ്പായി നമ്മുടെ സ്ക്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക.


Thursday 1 August 2013

സ്കോളര്‍ഷിപ്പുകള്‍ - സൈബര്‍ കുറ്റകൃത്യങ്ങള്‍


സ്പെഷ്യല്‍ ക്ലാസ് പി.ടി.. റിപ്പോര്‍ട്ട്
പറവൂര്‍ എസ്.എന്‍.വി.സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വച്ച് 31-7-2013 ന് സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നീ വിഷയങ്ങളെകുറിച്ച് രക്ഷകര്‍ത്താക്കള്‍ക്കായി ബോധവല്‍ക്കരണപരിപാടി നടത്തി. 2013ജൂലായ് 24,25,26 തീയതികളിലായി സ്ക്കൂളിലെ സമ്പൂര്‍ണ്ണ ക്ലാസ് പി.ടി.എ കള്‍ നടന്നതുകൊണ്ട് ഈ ബോധവല്‍ക്കരണപരിപാടിക്ക് രക്ഷാകര്‍ത്താക്കളുടെ പങ്കാളിത്തം കുറയുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതിനാല്‍ എല്ലാരക്ഷാകര്‍ത്താക്കളോടും ഈ പരിപാടിയുടെ പ്രാധാന്യം സ്ക്കൂള്‍ ഡയറി വഴി അറിയിച്ചു. 30ാം തീയതി എസ്.ആര്‍.ജി മീറ്റിംഗും പ്രത്യേക സ്റ്റാഫ് മീറ്റിംഗും ചേര്‍ന്നു. ക്ലാസ് പി.ടി.എ കളില്‍ ഓരോടീച്ചറും ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ആവശ്യമായ മെറ്റീരിയലുകള്‍ പ്രിന്റ്ഔട്ടുകള്‍ എന്നിവ വിതരണം ചെയ്തു. വൈകിട്ട് പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ പരിപാടിയുടെ അവസാനഘട്ട ആസൂത്രണവും നടത്തി.
ജൂലായ് 31ന് നിര്‍ദ്ദേശിക്കപ്പെട്ടരീതിയില്‍ തന്നെ പരിപാടികള്‍ നടന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ പങ്കാളിത്തം ഉണ്ടായി. രക്ഷാകര്‍ത്താക്കള്‍ കുറവുള്ള ചില ക്ലാസ്സുകള്‍ ക്ലബ്ബ്ചെയ്താണ് മീറ്റീംഗ് നടത്തിയത്. കുറച്ച് അധ്യാപകര്‍ റിസോഴ്സ് പേഴ്സണ്‍സായി സ്കോളര്‍ഷിപ്പുകളെകുറിച്ചും സൈബര്‍ക്രൈമിനെകുറിച്ചും പ്രത്യേകം പ്രത്യേകം ചിലക്ലാസ്സ് പി.ടി.എ കളില്‍ സംസാരിച്ചു. യു.പി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നിന്നും അമ്പതുശതമാനത്തിലധികം രക്ഷകര്‍ത്താക്കളും മീറ്റിംഗുകളില്‍ പങ്കെടുത്തു.
www.snvsanskrithss.blogspot.in