flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday 21 June 2018

വായനപക്ഷാചരണം - ഉദ്ഘാടനം

എറണാകുളം ജില്ലാ വായനപക്ഷാചരണം ഉദ്ഘാടനം 19-6-2018ന്  പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററിസ്ക്കൂളില്‍ നടന്നു. ‍ജില്ലയില്‍ എസ് എസ് എല്‍ സി ക്ക് ഏറ്റവും കൂടുതല്‍  ഫുള്‍എ പ്ലസ് നേടിയ വിദ്യാലയവും, പറവൂരിലെ ഏറ്റവും മികച്ച വായനശാലയും പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് നടത്തിയ ഈ പരിപാടി ഏറ്റവും മഹത്തരമായി.
രാവിലെ 9ന് കെടാമംഗലം പപ്പുക്കുട്ടി സ്മാരക വായനശാലയില്‍ നിന്നുള്ള അക്ഷരയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ  സാംസ്ക്കാരിക - ഗ്രനഥശാലാ പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നന്ത്യാട്ടുകുന്നം എസ് എന്‍ വി സ്ക്കൂളിലേക്ക്....
ഈ അക്ഷരജാഥയെ പുസ്തകത്താലവുമായി വിദ്യാര്‍ത്ഥികള്‍ വരവേറ്റു.
തുടര്‍ന്ന് സാസ്ക്കാരിക സമ്മേളനം.
പാട്ടുമാടത്തിന്റെ അതിമനോഹരമായ ഗാനങ്ങള്‍...
കവി  ഡോ എസ് രമേശന്‍ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു.
ശ്രീ പി ആര്‍ രഘു അദ്ധ്യക്ഷത വഹിച്ചു. ശ്രീ എം ആര്‍ സുരേന്ദ്രന്‍  പി എന്‍ പ​ണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സ്ക്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയന്‍ വായനസന്ദേശം നല്‍കി....
ജില്ലാ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍,
കൗണ്‍സിലര്‍മാരായ ശ്രീ ടി വി നിഥിന്‍, ശ്രീ സി പി ജയന്‍,
ശ്രീമതി കെ രമാദേവി, ശ്രീ അജിത്ത് കുമാര്‍ ഗോതുരുത്ത്,
ശ്രീ പി കെ ഗോപാലകൃഷ്ണന്‍, ശ്രീ പി പി സുകുമാരന്‍  ശ്രീമതി പി ആര്‍ ലത,  എന്നിവരുടെ നിറഞ്ഞസാന്നിദ്ധ്യത്തിലായിരുന്നു പരിപാടി.
തികച്ചും ഹരിതാഭമായ വേദി....തുണി സഞ്ചിയില്‍ പുസ്തകം, വിത്തുപേന എന്നിവ അതിഥികള്‍ക്കു നല്‍കി....
കുട്ടികളുടെ വായനാക്കുറിപ്പവതരണം, കവിത,
ഭിന്നശേഷിയെ മറികടന്ന വായന,
പുസ്തകപ്രദര്‍ശനം, വിവിധ വിഷയക്ലബ്ബുകളുടെ തനതുപരിപാടികള്‍ ....
വായനാദിനം വായനോത്സവമായി മാറി.....!

Tuesday 12 June 2018

ലിറ്റില്‍ കൈറ്റ്സ് - ഉദ്ഘാടനം

സ്ക്കൂളിലെ ലിറ്റില്‍ കൈറ്റ്സിന്റെ ഉദ്ഘാടനവും എകദിന ക്ലാസ്സും 9-06-2018 ശനിയാഴ്ച കൈറ്റ് മാസ്റ്റ്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ ശ്രീ സി എസ് ജയദേവന്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ എം കെ ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത,  സി കെ ബിജു എന്നിവര്‍ സംസാരിച്ചു. ലിറ്റില്‍ കൈറ്റ്സ് കോര്‍ഡിനേറ്റര്‍മാരായ ശ്രീ പി കെ സൂരജ്, ശ്രീമതി സി എന്‍ രശ്മി എന്നിവര്‍ ക്ലാസ്സ് നയിച്ചു.സംസ്കൃതസമാജം - പഠനകേളിസമുദ്രദിനാഘോഷം

ജൂണ്‍ 8 ന് നടന്ന സമുദ്രദിനാഘോഷത്തില്‍ നിന്ന്.....

പരിസ്ഥിതിദിനാഘോഷം

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷം എന്‍സിസി, എന്‍ ജി സി, സയന്‍സ് ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ്, ജൂനിയര്‍ റെഡ്ക്രോസ്, ഇംഗ്ലീഷ് ക്ലബ്ബ്, എന്നിങ്ങനെ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടന്നു. രാവിലെ വൃക്ഷത്തെ വിതരണവും മരം നടലും മുനിസിപ്പില്‍ കൗണ്‍സിലര്‍ ശ്രീ ടി വി നിഥിന്‍‍ നിര്‍വ്വഹിച്ചു. പി ടി ​എ പ്രസിഡന്റ് ശ്രീ എം കെ ആഷിക് അദ്ധ്യക്ഷത വഹിച്ചു.


Saturday 2 June 2018

പ്രവേശനോത്സവം 2018

ഈ വര്‍ഷത്തെ പ്രവേശനോത്സവം പരിപാടി 1-6-2018 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ചു.9 മണിമുതല്‍ സ്ക്കൂളിലെ സ്ഥിരം ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ ഗാനമേള നടന്നു. 10 മണിക്ക് പ്രവേശനോത്സവ പരിപാടി ഇന്ത്യയിലെ IRS ഉള്ള ഏക വോളിബാള്‍ കായികതാരവും  കസ്റ്റംസ് കമ്മീഷണറുമായി ശ്രീ മൊയ്തീന്‍ നൈന ഉദ്ഘാടനം നിര്‍വ്വഹിച്ചു. പിടി എ പ്രസിഡന്റ് ശ്രീ എം കെ ആഷിക് അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂള്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ശ്രീ സി എന്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂള്‍ ഗായകസംഘം തന്നെ സ്വാഗതഗാനവും അവതരിപ്പിച്ചു.
 എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുന്ന വിദ്യാലയമായി ഈ വിദ്യാലയത്തെ മാറ്റിയ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിധിന്‍ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീമതി വി ആര്‍ അംബിക മെമ്മോറിയല്‍ എന്റോവ്മെന്റ് വിതരണം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ സി പി ജയന്‍, എസ് എന്‍ ഡി പി യോഗം ഭാരവാഹികളായ ശ്രീ പി എസ് ജയരാജ്, ശ്രീ ഡി ബാബു,പ്രിന്‍സിപ്പല്‍  ശ്രീമതി ഇ ജി ശാന്തകുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എക്സൈസ് ഓഫീസര്‍ ശ്രീ സനില്‍കുമാര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി.  ഹെഡ്മിസ്ട്രസ് പി ആര്‍ ലത സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച് എം കൃതജ്ഞത രേഖപ്പെടുത്തി.  വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും വിത്തുപേനയും മധുരപലഹാരങ്ങളും നല്‍കി ക്ലാസിലേക്കാനയിച്ചു.