flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday 22 November 2014

കലാകിരീടം വീണ്ടും എസ്.എന്‍.വി. സംസ്കൃത വിദ്യാലയത്തിന്.....

ഹൈസ്ക്കൂള്‍ , ഹയര്‍ സെക്കന്ററി, യൂ.പി കലോത്സവത്തിലും  യുപി - ഹൈസ്ക്കൂള്‍ സംസ്കൃതോത്സവത്തിലും  മികച്ച വിജയവുമായി നമ്മുടെ സ്ക്കൂള്‍ ജൈത്രയാത്ര തുടരുന്നു.


Friday 14 November 2014

2014 നവംബര്‍ 14 - രക്ഷാകര്‍ത്തൃസമ്മേളനം -സര്‍വ്വശിക്ഷാ അഭിയാന്‍ കേരളം


സമ്മേളനം 2014 നവംബര്‍ 14 , 2മണിക്ക് ബഹുമാനപ്പെട്ട സ്ക്കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് പറവൂര്‍ മൂനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി. ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി. ആര്‍. ലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.. പ്രസിഡന്റ് ശ്രീ. സി.പി.ജയന്‍, പ്രിന്‍സിപ്പാള്‍ ശ്രീ. എം.വി. ഷാജി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. കെ.വി. ഷീല, പി.ടി.എ കമ്മറ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. തുടര്‍ന്ന് സര്‍വ്വ ശിക്ഷാഅഭിയാന്‍ തയ്യാറാക്കിയ മൊഡ്യൂള്‍ പ്രകാരമുള്ള ക്ലാസ്സ് നടന്നു. പ്രസിദ്ധ കൗണ്‍സിലര്‍ ശ്രീ. വര്‍ക്കിച്ചന്‍ മേനാച്ചേരിയുടെ ക്ലാസ്സ് ആയിരുന്നു പരിപാടിയില്‍ പ്രധാനം.റിസോഴ്സ് പേഴ്സണ്‍ശ്രീ. സി.കെ.ബിജു, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. പി.കെ.എന്‍. നിഷ എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ 108 രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്തു. വൈകിട്ട് 4.30ന് പരിപാടി അവസാനിച്ചു 

Sunday 9 November 2014

ശാസ്ത്രമേളയില്‍ മികച്ച പ്രകടനം.

ഇന്ദ്രജിത്തും ടീമും സംസ്ഥാനതല ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക്....സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസിലേക്ക് എറണാകുളം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒന്‍പതാം ക്ലാസ്സ് F ഡിവിഷന്‍ വിദ്യാര്‍ത്ഥികളായ ഇന്ദ്രജിത്ത്, പ്രണവ് തമ്പി, അഞ്ജയ്, ശ്രീരാജ്, അലന്‍ഷാജി എന്നിവര്‍......
'പറവൂര്‍ മുനിസിപ്പാലിറ്റിയിലെ ജനങ്ങളില്‍ കാലാവസ്ഥാമാറ്റങ്ങള്‍ ഉണ്ടാക്കുന്ന അസുഖങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും കുറിച്ചുള്ള പഠനം , ആണ് പ്രൊജക്ടിന് തെരഞ്ഞെടുത്ത വിഷയം. ഈ വിഷയത്തില്‍ തന്നെയുള്ള  ഐടി പ്രൊജക്ടിലും ഇന്ദ്രജിത്ത് സംസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

+2 NCC- InaugurationSports dayWednesday 27 August 2014

PTA പൊതുയോഗം ആഗസ്റ്റ് 22 ന്ഈ വര്‍ഷത്തെ പി.ടി.എ വാര്‍ഷിക പൊതുയോഗം 2014 ആഗസ്റ്റ് 22 ന് നടന്നു. ശ്രീ. സി.പി.ജയന്‍ അദ്ധ്യക്ഷത വഹിച്ച യോഗം സ്ക്കൂള്‍ മാനേജര്‍ ശ്രീ.സി.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി ശ്രീ ഹരിവിജയന്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ലത ടീച്ചര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ ശ്രീ.എം.വി.ഷാജി സാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് -ശ്രീ.സി.പി.ജയന്‍
വൈസ് പ്രസിഡന്റ് -ശ്രീ.വി.എന്‍.നാഗേഷ്
മാതൃസംഗമം ചെയര്‍പേഴ്സണ്‍ -ശ്രീമതി ബിന്ദു വിക്രമന്‍


Saturday 16 August 2014

അംഗീകാരങ്ങള്‍.......പുരസ്ക്കാരങ്ങള്‍......

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പറവൂരില്‍ നടന്ന റാലിക്കുശേഷം ചേര്‍ന്ന യോഗത്തില്‍ വച്ച് നിരവധി പുരസ്ക്കാരങ്ങള്‍ നമുക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ സ്ക്കൂള്‍, ഹൈസ്ക്കൂളിലെയും ഹയര്‍സെക്കന്ററിയിലെയും മികച്ച റാലികള്‍, വിവിധ മത്സരങ്ങളിലെ വിജയങ്ങള്‍.......


Friday 15 August 2014

68-ം സ്വാതന്ത്ര്യദിനാഘോഷറാലിയില്‍ നിന്ന്.......


ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തന ഉദ്ഘാടനവും തെരുവോരം മുരുകനും

ഈ വര്‍ഷത്തെ ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തന ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.എന്‍ .രാധാകൃഷ്ണന്‍  നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.ആര്‍ ലത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. തെരുവോരം മുരുകന്‍, യൂണിയന്‍ സെക്രട്ടറി ശ്രീ. ഹരി വിജയന്‍, റെഡ്ക്രോസ് താലൂക്ക് ഭാരവാഹികളായ ശ്രീ. ചെല്ലപ്പന്‍ സാര്‍, ശ്രീ. വിദ്യാധരമേനോന്‍, ശ്രീമതി മാലിനി എന്നിവര്‍ സംസാരിച്ചു. ശ്രീ തെരുവോരം മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ് ക്രോസ് അംഗങ്ങള്‍ പിരിച്ച തുക സംഭാവനയായി നല്‍കി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തുന്ന ശ്രീനാരായണപരിശീലനക്കളരിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥങ്ങള്‍ എസി.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികളില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. റെഡ്ക്രോസ് ഭാരവാഹികളായ ശ്രീ. സാഹി കെ വി സ്വാഗതവും, ശ്രീ ഭാഗ്യരാജ് നന്ദിയും രേഖപ്പെടുത്തി.