Friday 15 August 2014
ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തന ഉദ്ഘാടനവും തെരുവോരം മുരുകനും
ഈ വര്‍ഷത്തെ ജൂനിയര്‍ റെഡ്ക്രോസ് പ്രവര്‍ത്തന ഉദ്ഘാടനം സ്ക്കൂള്‍ മാനേജര്‍ ശ്രീ. സി.എന്‍ .രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. പി.ആര്‍ ലത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. തെരുവോരം മുരുകന്‍, യൂണിയന്‍ സെക്രട്ടറി ശ്രീ. ഹരി വിജയന്‍, റെഡ്ക്രോസ് താലൂക്ക് ഭാരവാഹികളായ ശ്രീ. ചെല്ലപ്പന്‍ സാര്‍, ശ്രീ. വിദ്യാധരമേനോന്‍, ശ്രീമതി മാലിനി എന്നിവര്‍ സംസാരിച്ചു. ശ്രീ തെരുവോരം മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റെഡ് ക്രോസ് അംഗങ്ങള്‍ പിരിച്ച തുക സംഭാവനയായി നല്‍കി. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടത്തുന്ന ശ്രീനാരായണപരിശീലനക്കളരിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥങ്ങള്‍ എസി.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികളില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഏറ്റുവാങ്ങി. റെഡ്ക്രോസ് ഭാരവാഹികളായ ശ്രീ. സാഹി കെ വി സ്വാഗതവും, ശ്രീ ഭാഗ്യരാജ് നന്ദിയും രേഖപ്പെടുത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment