flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Sunday 23 January 2022

2022-23 അദ്ധ്യയന വര്‍ഷത്തിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

 എട്ടുപതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള പറവൂരിന്റെ അഭിമാന വിദ്യാലയം - എസ് എൻ വി സംസ്കൃത ഹയർ സെക്കന്ററി സ്കൂളിലേക്ക് 2022-23 അദ്ധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുക.

ആധാർ കാർഡ് കോപ്പി,
ജനന സർട്ടിഫിക്കറ്റ് കോപ്പി, എന്നിവ പിന്നീട് സ്കൂളിൽ എത്തിച്ചാൽ മതി.
ഇപ്പോൾ പഠിക്കുന്ന സ്ക്കൂളിൽ നിന്ന് ടി.സി. കിട്ടുന്ന മുറയ്ക്ക് അതും കൊണ്ടുവരിക.


 https://surveyheart.com/form/61e587a5bb40675fe1acc234

 

  • എസ് എസ് എല്‍ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം

  • എസ് എസ് എല്‍ സി പാസായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ്ടുവില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മാനേജ്മെന്റ് സീറ്റുകള്‍ മുഴുവന്‍ എസ് എന്‍ വി സ്ക്കൂളിലെ കുട്ടികള്‍ക്കായി മാത്രം മാറ്റി വച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.

  • പ്ലസ്ടു വില്‍ കൂടുതല്‍ വ്യത്യസ്ത ബാച്ചുകള്‍ ഉള്ള പറവൂരിലെ ഏക വിദ്യാലയം

  • പറവൂരിലാദ്യമായി സ്കൂളിലെ മുഴുവന്‍കുട്ടികള്‍ക്കും പോഷകാഹാര-പഠനോപകരണകിറ്റ് നല്‍കിയ വിദ്യാലയം.

  • പറവൂരില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ ക്ലാസ്സുകള്‍ ഹൈടെക് ആയ വിദ്യാലയം.

  • റവൂരിലെ ഏറ്റവും വലിയ സോളാര്‍ പവര്‍പ്ലാന്റ്

  • ല്ലാ സ്ഥലങ്ങളിലേക്കും വാഹനസൗകര്യം

  • സ്കൂള്‍ പഠനത്തോടൊപ്പം ഏറ്റവും മികച്ച ഓണ്‍ലൈന്‍ പഠനം

  • എന്‍സിസി എയര്‍ വിങ്ങ്, എന്‍ സി സി ആര്‍മി എന്നിവയുള്ള ഏക വിദ്യാലയം

  • ഇപ്പോള്‍ സ്ററുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്.

  • മികച്ച കരിയര്‍ ഗൈഡന്‍സ് & കൗണ്‍സിലിംഗ് സെന്റര്‍.

  • സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം.

  • ഇംഗ്ലീഷ് ഭാഷപരിപോഷണത്തിനായി 5 മുതല്‍ 12 വരെയുള്ള ക്ലാസ്സുുകളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള മികച്ച പരിശീലനപരിപാടികള്‍

  • യു എസ് എസ്, എന്‍ എം എം എസ് , എന്‍ ടി എസ് ഇ എന്നിവയ്ക്ക് പ്രത്യേകപരിശീലനം

  • മലയാളത്തോടൊപ്പം സംസ്കൃതഭാഷയ്ക്കും പ്രാധാന്യം നല്‍കുന്ന വിദ്യാലയം

  • മുത്തൂറ്റിന്റെ ഏറ്റവും മികച്ച വോളിബോള്‍ അക്കാദമി- അന്താരാഷ്ട്ര പ്രഗത്ഭരായ കോച്ചുകള്‍

  • ഇന്‍ഡോര്‍‍ സ്റ്റേഡിയം, സെവന്‍സ് ടര്‍ഫ് കോര്‍ട്ട് , എന്നിങ്ങനെ നൂതന കായിക സംരംഭങ്ങള്‍ ഉടന്‍ ആരംഭിക്കുന്നു.

  • ഔവര്‍ റെസ്പോന്‍സിബിലിറ്റി ടു ചില്‍ഡ്രന്‍സ് യൂണിറ്റിന്റെ വിവിധ പരിപാടികള്‍

  • കലോത്സവത്തില്‍ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

  • ശാസ്ത്രോത്സവത്തില്‍ മികച്ചവിജയം, ശാസ്ത്രരംഗം ജില്ലയില്‍ ഒന്നാമത്.

  • കായികോത്സവത്തില്‍ മികച്ചവിജയം - കേരളത്തിലെ മികച്ച വോളിബോള്‍ ടീം

  • ജൂനിയര്‍ റെഡ്ക്രോസില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍

  • മികച്ച സ്കൗട്ട്- ഗൈഡ്, എന്‍ എസ് എസ് യൂണിറ്റുകള്‍

  • ഫോറസ്ട്രി ക്ലബ്ബ്, ബയോഡൈവേഴ്സിറ്റി ക്ലബ്ബ്, എന്‍ ജി സി, സീഡ് എന്നിങ്ങനെ ഹരിതസേനകളിലെല്ലാം മികച്ച പങ്കാളിത്തം.

  • സീഡിലെ ജില്ലയിലെ മികച്ച പ്രവത്തനമികവിന് അംഗീകാരം

  • എനര്‍ജി ക്ലബ്ബ്, എന്‍കോണ്‍ ക്ലബ്ബ് എന്നിങ്ങനെ ഊര്‍ജ രംഗത്ത് മികച്ച പ്രവര്‍ത്തനം.

  • എസ് എന്‍ വി സയന്‍സ് ക്ലബ്ബ്, ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്ന് ( ഗോള്‍ഡ് കാറ്റഗറി)

  • ലിറ്റില്‍ കൈറ്റ്സില്‍ കൂടുതല്‍ കുട്ടികള്‍, മികച്ച ഐ സി ടി പ്രവര്‍ത്തനങ്ങള്‍

  • ഡയറി ക്ലബ്ബ്, റോഡ് സേഫ്റ്റി ക്ലബ്ബ്, ആയുര്‍വേദ ക്ലബ്ബ് എന്നിങ്ങനെ നൂതനക്ലബ്ബുകള്‍

  • എസ് എന്‍ വി വോളി ക്ലബ്ബ്, എസ് എന്‍ വി മ്യൂസിക് എന്നിവയുടെ തനതു പ്രവര്‍ത്തനങ്ങള്‍

  • നന്മ, നല്ല പാഠം എന്നീ പ്രവര്‍ത്തനങ്ങളില്‍ ജില്ലയില്‍ മികച്ചത്

  • സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസില്‍ സ്ഥിരമായ പങ്കാളിത്തം

  • ശ്രീ ശങ്കരയൂണിവേഴ്സിറ്റിയുടെ സംസ്കൃത അംഗീകൃത പഠനകേന്ദ്രം

  • അഡിഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം.

  • ഭിന്നശേഷി സൗഹൃദവിദ്യാലയം

  • വിദ്യാര്‍ത്ഥികളൊടൊപ്പം സംസ്ഥാന ശാസ്ത്രോത്സവത്തില്‍ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരുള്ള വിദ്യാലയം.

  • പ്രതിഭാശാലികളായ അധ്യാപകര്‍ - ഗവേഷണബിരുദധാരികളും അവാര്‍ഡ് ജേതാക്കളും ഏറ്റവും കൂടുതലുള്ള വിദ്യാലയം

  • 2022-23 അദ്ധ്യയന വര്‍ഷത്തില്‍ 5 മുതല്‍ 12 വരെ എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്, ക്ലാസ്സ് ലാബ് & ലൈബ്രറി.

  • ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടര്‍ വീതമുള്ള, കമ്പ്യൂട്ടര്‍ ലാബുകള്‍, മാത്‍സ് ലാബ്...

  • മികച്ച മാനേജ്മെന്റ് , ശക്തമായ പി ടി എ





 

Saturday 22 January 2022

വാക്സിനേഷന്‍ ക്യാമ്പ്

 15 വയസ്സിനുമുകളിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് ജനുവരി 15-17 തീയതികളില്‍ നടന്നു.

May be an image of 10 people, people standing and indoor    May be an image of 7 people, people standing and indoor 

May be an image of 2 people, people sitting and indoor    May be an image of 8 people, people standing, people sitting and indoor

യമുന ടീച്ചര്‍ക്ക് ഡോക്ടറേറ്റ്

 

എസ് എന്‍ വി സംസ്കൃത ഹയര്‍ സെക്കറി സ്കൂളിലെ യമുനടീച്ചര്‍ക്ക് ഹിന്ദിയില്‍ ഡോക്ടറേറ്റ് ലഭിച്ചു. 

പറവൂരില്‍ ഏറ്റവും കൂടുതല്‍ ഗവേഷണബിരുദധാരികളും അവാര്‍ഡ് ജേതാക്കളും ഉള്ള വിദ്യലയത്തിന് ഒരു പൊന്‍തൂവല്‍കൂടി.....

Grand Masters Stikes Again

 

May be an image of 2 people and text that says 'Snv Skt HSS N Paravoor Congratulations Giridhar A (8D), Adwaith PS(10F) Selected for state under 15 chess championship'

വോളിബോള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ്

 

May be an image of 15 people and people standing 

ജില്ലാ ജൂനിയർ വോളിബോൾ കിരീടം മുത്തൂറ്റ് എസ് എൻ വി സംസ്കൃത സ്കൂൾ അക്കാഡമിക്ക് ,ഫൈനലിൽ കൊട്ടു വള്ളിക്കാട് HMYSHSS നെയാണ് പരാജയപ്പെടുത്തിയത് .തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ ജൂനിയർ വോളിബോൾ കിരിടം എസ് എൻ വി യി ലേക്ക് എത്തുന്നത്

The Puneet Sagar Campaign

 

May be an image of 7 people, people standing and outdoors

May be an image of 7 people, people standing, people sitting, sky, ocean and beach 

 രാജ്യവ്യാപകമായി എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കടൽ സംരക്ഷണ പ്രചാരണയജ്ഞമായ പുനീത് സാഗർ അഭിയാൻ വളപ്പ് ബീച്ചിൽ സംഘടിപ്പിച്ചു. ജനങ്ങളിൽ കടൽ തീരങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായി 3 കേരള എയർ വിംഗ് എൻസിസി യുണിറ്റിന്റെ ഭാഗമായ പറവൂർ SNV സംസ്കൃതം HSS ന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് 50 NCC കേഡറ്റുകൾ ബീച്ചിൽ എത്തിചേരുകയും ബീച്ച് ക്ലീനിങ്, ‘പ്ലാസ്റ്റിക് വിമുക്ത കടലോരം ‘എന്ന ആശയം പകരുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് തദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഒപ്പം കടൽ തീര പ്ലാസ്റ്റിക് സർവ്വേ എന്നിവയും പൊതു സമ്മേളനവും നടത്തി. ശ്രീ ഹരി വിജയൻ (മാനേജർ SNV SKT HSS)ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശ്രീ K N ഉണ്ണികൃഷ്ണൻ വൈപ്പിൻ MLA ഉദ്ഘാടനം നിർവഹിച്ചു. PTA അംഗമായ ശ്രീ കണ്ണൻ കൂട്ട്കാട് , NCC ഓഫീസർ അനൂപ് വി.പി, എന്നിവർ സംസാരിച്ചു.

ജില്ലാവോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് - ഉദ്ഘാടനം

 May be an image of 13 people and people standing

കല - കായികം

 

May be an image of 19 people, people standing, people playing voleyball and indoor

May be an image of 6 people, people sitting and indoor

ശാസ്ത്രരംഗം - സംസ്ഥാന പ്രതിഭകള്‍

 

May be an image of 2 people and text 

എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില് പങ്കെടുത്ത നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകള്

Grand Masters

 May be an image of 3 people and text that says 'ORGANIZED BY CV EDIC CHESS ACADEMY Cognizance mtN ALL KERALA STATE ONE DAY OPEN CHESS TOURNAMENT STAR WARZ -Il Date: 21st November 2021 (UNDER THE AEGIES OF CAK AND IN ASSOCIATION WITH ECA) Venue: Pension Bhavan, Athani, Kakkanad CONGRATULATIONS TO WINNERS ADWAITH PS GIRIDHAR A'

ശാസ്ത്രരംഗം ഉപജില്ലാ ചാമ്പ്യന്‍ഷിപ്പ് - എസ് എന്‍ വി സംസ്കൃത സ്കൂളിന്

 

May be an image of 8 people and text

മുത്തൂറ്റ് വോളിബോള്‍ അക്കാഡമി

 May be an image of 6 people, people standing and outdoors

May be an image of one or more people, people standing, people sitting and outdoors 

പറവൂർ Snv Sanskrit Hss ൽ മുത്തൂറ്റ് വോളിബോൾ അക്കാദമിയുടെ പരിശീലനം ആരംഭം കുറിച്ചു മുൻ ഇന്ത്യൻ ആർമിയുടെ യും കർണ്ണാടക സംസ്ഥാന വോളിബോൾ ടീംകളുടെ യും പ രി ശീലകൻ ശ്രീ രാജൻ സാർ ആണ് അക്കാദമി യുടെ പരിശീലകൻ

സ്കൗട്ട് & ഗൈഡ് - കുട്ടിക്കൊരു ലൈബ്രറി

May be an image of one or more people and people standing

സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടിക്കൊരു ലൈബ്രറി പദ്ധതി - ജില്ലാ തല വായന മത്സര വിജയി കൂടിയായ കുമാരി ആര്‍ച്ച പി മനോജിന് നല്‍കി ..

അമൃത് മഹോത്സവം - UP-HS-HSS ചാമ്പ്യന്‍

 സ്വാതന്ത്ര്യ ദിനാഘോഷം - അമൃത് മഹോത്സവത്തിന്റെ ഭാഗമായി BRC സംഘടിപ്പിച്ച ദേശഭക്തി ഗാനം, പ്രാദേശിക ചരിത്രരചന എന്നീ പരിപാടികളിൽ എല്ലാ വിഭാഗങ്ങളിലും(UP - HS- HSS) ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ്.