flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday 22 January 2022

The Puneet Sagar Campaign

 

May be an image of 7 people, people standing and outdoors

May be an image of 7 people, people standing, people sitting, sky, ocean and beach 

 രാജ്യവ്യാപകമായി എൻസിസിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കടൽ സംരക്ഷണ പ്രചാരണയജ്ഞമായ പുനീത് സാഗർ അഭിയാൻ വളപ്പ് ബീച്ചിൽ സംഘടിപ്പിച്ചു. ജനങ്ങളിൽ കടൽ തീരങ്ങളുടെ പ്രാധാന്യം എത്തിക്കുന്നതിന്റെ ഭാഗമായി 3 കേരള എയർ വിംഗ് എൻസിസി യുണിറ്റിന്റെ ഭാഗമായ പറവൂർ SNV സംസ്കൃതം HSS ന്റെ ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് 50 NCC കേഡറ്റുകൾ ബീച്ചിൽ എത്തിചേരുകയും ബീച്ച് ക്ലീനിങ്, ‘പ്ലാസ്റ്റിക് വിമുക്ത കടലോരം ‘എന്ന ആശയം പകരുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് ശേഖരിച്ച് തദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ഒപ്പം കടൽ തീര പ്ലാസ്റ്റിക് സർവ്വേ എന്നിവയും പൊതു സമ്മേളനവും നടത്തി. ശ്രീ ഹരി വിജയൻ (മാനേജർ SNV SKT HSS)ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ശ്രീ K N ഉണ്ണികൃഷ്ണൻ വൈപ്പിൻ MLA ഉദ്ഘാടനം നിർവഹിച്ചു. PTA അംഗമായ ശ്രീ കണ്ണൻ കൂട്ട്കാട് , NCC ഓഫീസർ അനൂപ് വി.പി, എന്നിവർ സംസാരിച്ചു.

No comments:

Post a Comment