flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Saturday 15 December 2012

കരവിരുതിന്റെ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭകള്‍.......

നമ്മുടെ വിദ്യാലയത്തിലെ സ്പെഷ്യല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍ ഫിജി ടീച്ചറുടെ നേതൃത്വത്തില്‍ ഡിഫറന്റലി ഏബ്ള്‍ഡ് കുട്ടികള്‍ വൈവിധ്യമാര്‍ന്ന കരകൗശലവസ്തുക്കള്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനം നടത്തിവരികയായിരുന്നു. ടീച്ചറുടെയും കുട്ടികളുടയും ഭാവനയില്‍ രൂപപ്പെട്ട ക്രിസ്തുമസ് സമ്മാനങ്ങളുടെ പ്രദര്‍ശനവും വില്പനയും കഴിഞ്ഞദിവസം സ്ക്കുളില്‍ നടന്നു.




Thursday 6 December 2012

കലാപ്രതിഭകളെ അസംബ്ലിയില്‍ ആദരിച്ചപ്പോള്‍

പറവൂര്‍ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  നേടിയ നമ്മുടെ വിദ്യാലയത്തിലെ കലാപ്രതിഭകളെയും അവരെ ഒരുക്കിയവരെയും പ്രത്യേക അസംബ്ലിയില്‍ ആദരിച്ചു. പ്രിന്‍സിപ്പാള്‍ ഷാജിസാര്‍, ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലോല്‍സവ കണ്‍വീനര്‍മാരായ സിമിടീച്ചര്‍, ഭാസ്വര ടീച്ചര്‍, രശ്മിടീച്ചര്‍, യമുനടീച്ചര്‍, ശ്രീകലടീച്ചര്‍ , ഷീലടീച്ചര്‍ എന്നിവരെയും ആദരിച്ചു.








ശാസ്ത്രയാന്‍ ക്ലാസ്സ്

ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയുള്ള ഇത്തവണത്തെ
ശാസ്ത്രയാന്‍ ക്ലാസ്സ് നയിക്കുന്നത് ശ്രീ. നജീം.കെ.സുല്‍ത്താന്‍........