പറവൂര്‍ ഉപജില്ലാകലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ നമ്മുടെ വിദ്യാലയത്തിലെ കലാപ്രതിഭകളെയും അവരെ ഒരുക്കിയവരെയും പ്രത്യേക അസംബ്ലിയില്‍ ആദരിച്ചു. പ്രിന്‍സിപ്പാള്‍ ഷാജിസാര്‍, ഹെഡ്മിസ്ട്രസ് ലത ടീച്ചര്‍, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലോല്‍സവ കണ്‍വീനര്‍മാരായ സിമിടീച്ചര്‍, ഭാസ്വര ടീച്ചര്‍, രശ്മിടീച്ചര്‍, യമുനടീച്ചര്‍, ശ്രീകലടീച്ചര്‍ , ഷീലടീച്ചര്‍ എന്നിവരെയും ആദരിച്ചു.
No comments:
Post a Comment