flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Tuesday 26 November 2019

വിദ്യാലയം പ്രതിഭകളോടൊപ്പം

1. നമ്മുടെ സ്ക്കൂള്‍ സ്ഥാപകനായ ഡോ പി ആര്‍ ശാസ്ത്രി സാറിന്റെ വലിയ ഛായാചിത്രം, അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ വരയ്ക്കുകയും ശാസ്ത്രി സാറിനോട് നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്തിരുന്ന, പറവൂരിലെ ഒട്ടനവധി ചിത്രകാരന്‍മാരെ സൃഷ്ടിക്കുകയും ചെയതിട്ടുള്ള ചിത്രസദനം സദാശിവന്‍മാഷിനെയാണ് വിദ്യാലയം പ്രതിഭകളെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ കളരിയില്‍ ചെന്ന് ആദ്യം ആദരിച്ചത്. കലയെയും കലാകാരന്‍മാരെക്കുറിച്ചും ശാസ്ത്രിസാറുമായുള്ള ബന്ധത്തെക്കുറിച്ചും ഒക്കെ അദ്ദേഹം വളരെ വിശദമായി സംസാരിച്ചു. 13വിദ്യാര്‍ത്ഥികളും ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത, അധ്യാപികമാരായ ശ്രീമതി ശ്രീലക്ഷ്മി, ശ്രീമതി ഭാസ്വര എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
2.പ്രതിഭകളെ ആദരിക്കൽ പരിപാടിയില്‍ നമ്മുടെ വിദ്യാർത്ഥികൾ ,മുൻ അന്താരാഷ്ട്ര വനിതാ വോളീബോൾ താരമായ അനു സജി യെ വസതിയിൽ ചെന്ന് ആദരിച്ചു , നിരവധി  അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സി അണിഞ്ഞ അനു സജി .കെ എസ് ഇ ബി ഉദ്യോഗസ്ഥയാണ് ,അനുഭവവങ്ങൾ പങ്കുവെച്ച താരം ,കഠിനാദ്ധ്വാനം ,പരിശീലനം ഇവയുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു . ശ്രീ ടി ആര്‍ ബിന്നി, ശ്രീ പി കെ സൂര‍ജ്, ശ്രീ സി എസ് ജയദീപ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.3. പ്രഥമശുശ്രൂഷയെക്കുറിച്ചുള്ള അറിവും അത് പ്രയോഗിക്കാനുള്ള കഴിവും നമുക്കുണ്ടാകണം
- ഡോ. മനു പി വിശ്വം
വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പറവൂര്‍ എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍,  പറവൂരിന്റെ ജനകീയ ഡോക്ടര്‍ മനു പി വിശ്വത്തെ ആദരിച്ചപ്പോള്‍ അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കായി സന്ദേശത്തിലാണ് ഇത് പറഞ്ഞത്. ഡോക്ടര്‍ എന്ന പ്രഫഷനിലേക്ക് വന്നകാര്യം മുതല്‍ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ് ലെസ് എന്ന സംഘടനയുടെ പിറവി വരെ അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി നല്‍കി.
ഒരു ദശാബ്ദത്തിലേറെയായി ഹെല്‍പ് ഫോര്‍ ഹെല്‍പ് ലെസ് എന്ന സംഘടന, സി പി ആര്‍, പ്രഥമശുശ്രൂഷ പരിശീലനം എന്നീ മേഖലകളിലാണ് പ്രധാനമായും ഇടപെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം  വയനാട് നടന്നതുപോലുള്ള കാര്യങ്ങള്‍, ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു എന്ന ഓരോ വ്യക്തിക്കും തോന്നുന്ന സഹജിവി സ്നേഹമാണ് നമുക്കുണ്ടാവേണ്ടത്.
ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ് ലെസ് പ്രവര്‍ത്തകരായ ജോസഫ് പടയാട്ടി, ശ്രീ അനില്‍ എന്നിവര്‍ ചേര്‍ ന്ന് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.
 പിടി എ പ്രസിഡന്റ് ശ്രീ സി പി ജയന്‍, ശ്രീ സി കെ ബിജു, ശ്രീ വി പി അനൂപ്, ശ്രീ വിനോദ് നെല്ലിപ്പിള്ളി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
എല്ലാവര്‍ക്കും ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ് ലെസ് തയ്യാറാക്കിയ വിത്തുപേന സമ്മാനമായി നല്‍കി

4.വിദ്യാലയം പ്രതിഭയോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പറവൂര്‍ ​എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂള്‍ ആദരിച്ചത് സകലകലാപ്രതിഭയായ ശ്രീ സുനില്‍ പ്രഭാകര്‍ സാറിനെയായിരുന്നു....ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ പത്തു കുട്ടികളും അധ്യാപകരായ ശ്രീ സി കെ ബിജു, ശ്രീമതി പി ബി സിന്ധു, ശ്രീ പി കെ സൂരജ്, രക്ഷാകര്‍ത്തക്കളായ ശ്രീ രാജേന്ദ്രന്‍, ശ്രീ പൈ എന്നിവരും അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസായ ലൈബ്രറി-കം-കലാശാലയില്‍ വച്ചാണ് ആദരിച്ചത്. സാങ്കേതികവിദ്യയും കരകൗശലവും സംഗീതവും കലയും സാഹിത്യവും പ്രകൃതിസ്നേഹവും ഒക്കെ കുട്ടികളിലേക്ക് പകര്‍ന്ന സുന്ദരമായ നിമിഷങ്ങളായിരുന്നു അത്. സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യാതെ സമര്‍ത്ഥമായി ഉപയോഗിക്കാനും ജീവിതത്തില്‍ നേടേണ്ട നൈപുണികള്‍ സ്വായത്തമാക്കാനും അദ്ദേഹം ഉപദേശിച്ചു.5. സുപ്രസിദ്ധ മാപ്പിളപ്പാട്ട് കലാകരാനും സംഗീതജ്ഞനുമായി ശ്രീ ഓ യു ബഷീറിനെയാണ് അടുത്തതായി ആദരിച്ചത്. തന്റെ കലാപ്രവര്‍ത്തനങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പ്രചോദകമാകുന്ന രീതിയില്‍ അദ്ദേഹം സംസാരിച്ചു. ശ്രീമതി സി ആര്‍ ബീന, ശ്രീമതി എന്‍ എസ് സുമ, ശ്രീമതി ശ്രീകല എന്നീ അദ്ധ്യാപകരും കുട്ടികളും പങ്കെടുത്തു.


6.നമ്മുടെ സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ പ്രാർത്ഥന യുടെ പിതാവും  കഥാപ്രസംഗ ലോകത്തെ പ്രമുഖ കലാകാരനുമായ വിനോദ് കൈതാരത്തെ എസ് എൻ വി സംസ്കൃത വിദ്യാലയം ആദരിച്ചു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവക്കുകയും, മാതാപിതാക്കളെയും ഗുരു കാരണവൻമാരെയും ആദരവോടെ കാണണമെന്നും ബഹുമാനിക്കണമെന്നും, സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ വിവരിച്ച് അദ്ദേഹം വിവരിച്ചു. കലാരംഗത്തെ അറിവുകളും പങ്കുവച്ചു. കൈതാരം കോ_ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.എസ് ഷാജി (സഹോദരൻ ) മഹനീയ സാനിധ്യമായിരുന്നു. അധ്യാപകരായ ശ്രീ കെ വി സാഹി, ശ്രീ സി ആര്‍ ഭാഗ്യരാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
7. വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പ്രശസ്തതുള്ളല്‍ കലാകാരനും നമ്മുടെ സ്ക്കൂളിലെ കലാപ്രതിഭയായിരുന്ന പൂർവ്വ വിദ്യാർത്ഥിയും കൂടിയായ അരുൺ ആര്‍ കുമാറിനെയാണ് ആദരിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്ററില്‍ നിന്ന്, "വിദ്യാലയം പ്രതിഭകളോടൊപ്പം 2019" എന്ന പദ്ധതിയുടെ ഭാഗമായി ഞാൻ പഠിച്ച SNV SKT HSS ലെ അധ്യാപകർ,കുട്ടികൾ എന്നിവർ എൻ്റെ വീട്ടിൽ എത്തുകയും അവരാൽ ആദരിക്കപ്പെടുകയും പരസ്പരം ഓട്ടൻതുള്ളലിനെ കുറിച്ചും കഥകളിയെ കുറിച്ചും മറ്റു കലാരൂപങ്ങളെ കുറിച്ചും അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു😍😍😍😍 അവർ നൽകിയ സ്നേഹത്തിനും ആദരവിനും അവിടത്തെ പൂർവ്വ വിദ്യാർഥി എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി😍😍
ആ കാലഘട്ടത്തിൽ എന്റെ അധ്യാപകർ പഠനത്തോടൊപ്പം കലാരംഗത്ത് പ്രവർത്തിക്കാൻ എന്നെ സപ്പോർട്ട് ചെയ്തത് കൊണ്ടാണ് അന്ന് സ്‌റ്റേറ്റ് ലെവലിലും മറ്റും ധാരാളം സമ്മാനങ്ങൾ നേടാൻ കഴിഞ്ഞതും തുടർന്ന് Professional രംഗത്തേക്ക് ഇറങ്ങാൻ സാധിച്ചതും. അതുപോലെ ഇന്നത്തെ അധ്യാപകർ പുതിയ കുട്ടികൾക്ക് എല്ലാവിധ സപ്പോർട്ടുകളും നൽകുന്നത് കണ്ട് ഞാൻ സന്തോഷിക്കുന്നതിനോടൊപ്പം ഇന്ന് അഭിമാനിക്കുന്നു.
സ്നേഹപൂർവ്വം, അരുൺ ആർ കുമാർ
ശ്രീമതി അഞ്ജന, ശ്രീമതി അമിത എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

8. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കുന്ന പ്രതിഭകളെ തേടിയുള്ള യാത്രയിൽ ആരെയാണ് സമീപിക്കേണ്ടതെന്ന ചർച്ചയിൽ മറുവാദം ഇല്ലാത്ത വിധത്തിലാണ് ശ്രീ.അൻവിൻ കെടാമംഗലത്തിന്റെ പേരുയർന്നുവന്നത്. ഇത്തരമൊരു നൂതന പദ്ധതിയിൽ നമ്മുടെ സ്കൂളിൽ നിന്നും ഉയർന്നു വന്ന പ്രതിഭയായ ശ്രീ.അൻവിൻ കെടാമംഗലത്തെ അനുമോദിക്കാൻ കഴിയുന്നത് അഭിമാനം കൂടിയാണ്.അഞ്ചാം ക്ലാസ് മുതൽ നമ്മുടെ നല്ല വിദ്യാർത്ഥികളിൽ ഒരുവനായ അൻവിൻ പഠനകാലത്തു തന്നെ തന്റെ സർഗ്ഗവാസനകൾ പ്രകടിപ്പിച്ചിരുന്നു.ഇതിനെക്കറിച്ച് വിദ്യാർത്ഥികളുമായുണ്ടായ സംവാദത്തിൽ ശ്രീ.അൻവിൻ പറഞ്ഞത് എസ് എൻ വി സ്കൂളും അവിടത്തെ അധ്യാപകരും അന്നത്തെ തന്റെ കൂട്ടുകാരുമൊക്കെ നല്കിയ ഉപദേശവും പ്രോത്സാഹനവുമെല്ലാമാണ് ഒരു കലാകാരനെന്ന നിലയിൽ തനിക്ക് സഹായമായതെന്നാണ്. എന്തിനും എതിനും വിദ്യാലയത്തേയും അവിടത്തെ അധ്യാപകരേയും പഴിചാരുന്ന ആധുനിക സമൂഹത്തിൽ അൻവിൻ മാതൃകയാകുന്നു. നമ്മുടെ വിദ്യാലയത്തിൽ പഠിക്കുന്നവരെല്ലാം പ്രതിഭകളാകുമെന്നുള്ള ആ പൂർവ വിദ്യാർത്ഥിയുടെ പ്രയോഗം വിദ്യാർത്ഥികൾക്കും അവിടെയുണ്ടായിരുന്ന നാട്ടുകാർക്കും വിദ്യാലയത്തോട് മതിപ്പുളവാക്കും എന്ന കാര്യത്തിൽ സംശയമില്ല. കെടാമംഗലം സദാനന്ദനിൽ നിന്നും കെടാമംഗലം അൻവിനിലെത്തി നില്ക്കുന്ന ഈ യാത്രയിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും ഇനിയെത്ര കെടാമംഗലങ്ങൾ വരാനിരിക്കുന്നു. ശ്രീമതി പി ബി സിന്ധു, ശ്രീമതി സി പി ലിജി, ശ്രീമതി ആര്യലാല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
9. പറവൂരിന്റെ സാഹിത്യകാരനും തിരക്കഥാകൃത്തും സ്ക്കൂളിലെ സോന ടീച്ചറുടെ ഭര്‍ത്താവും എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി ബെന്‍ഹറിന്റെ പിതാവുമായ സോക്രട്ടീസ് വാലത്തിനെയാണ് പിന്നീട് ആദരിച്ചത്. സര്‍ഗാത്മകസാഹിത്യത്തെകുറിച്ചും തന്റെ മേഖലകളെക്കുറിച്ചും അദ്ദേഹം സരസമായി സംസാരിച്ചു. ശ്രീമതി ജെയ്ന ടീച്ചര്‍, ശ്രീമതി ബിന്ദു ടീച്ചര്‍ എന്നിവരും സാഹിത്യതാല്പര്യമുള്ള വിദ്യാര്‍ത്ഥികളും പങ്കെടുത്തു. 
10. ബാലസാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനും സാഹിത്യവേദി ഭാരവാഹിയുമായ ശ്രീ നോയല്‍ രാജിനെയാണ് തുടര്‍ന്ന് ആദരിച്ചത്. കുട്ടികളുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സഹായം വാഗ്ദാനം ചെയ്തു. ശ്രീമതി സിന്ധു പി ബി, ശ്രീമതി സീമ പി എ, ശ്രീമതി സിമി വി എസ്, ശ്രീമതി രമ്യ ടി ആര്‍,  ശ്രീ പി കെ സൂരജ്, ശ്രീ അരുണ്‍ അരവിന്ദ് എന്നീ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.11. കലാസംവിധായകനായ ശ്രീ സോണി ഡാഡിനെയാണ് തുടര്‍ന്ന് ആദരിച്ചത്, നീറിക്കോട് ഭാഗത്തുനിന്നുള്ള കുട്ടികളും അദ്ധ്യാപകരായ ശ്രീമതി ടി ആര്‍ പ്രീത. ശ്രീമതി സ്മിത ​എം എം, ശ്രീമതി കവിത എ എസ് എന്നിവര്‍ പങ്കെടുത്തു.12. സ്ക്കൂള്‍ പൂര്‍വ്വവിദ്യാര്‍ഥിയും, റേഡിയോ ജോക്കിയും , കലാപ്രതിഭയും ട്രയിനറും ഒക്കെയായ ശ്രീ ടി ആര്‍ ശരത്തിനെയും സ്ക്കൂള്‍ ആദരിച്ചു. കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും നിരവധി മോട്ടിവേഷന്‍- കൗണ്‍സിലിംഗ് ക്ലാസ്സ് നല്‍കിയിട്ടുള്ള അദ്ദേഹം അത്തരത്തിലുള്ള ക്ലാസ്സ് വീണ്ടും വാഗ്ദാനം ചെയ്തു. തന്റെ സ്ക്കൂള്‍ കാല അനുഭവങ്ങളും അതില്‍ പ്രചോദനമായിട്ടുള്ള അദ്ധ്യാപകരെയും കുറിച്ച് സംസാരിച്ചു. 

Monday 25 November 2019

ദേശീയചാമ്പ്യന്‍


ചാമ്പ്യന്‍ ഷിപ്പിലെ ബെസ്റ്റ് പ്ലെയറായ അനുശ്രീക്ക്  ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു.

പരിപാടികള്‍