flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Tuesday 27 October 2020

നവരാത്രി ആഘോഷം

 https://youtu.be/SZomRiEiQ2U

നവരാത്രി 

ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനവും പറവൂരിലെ ആദ്യ ഡിജിറ്റല്‍ സ്കൂളും

നമ്മുടെ കേരളം സമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം പരിപാടി

 എസ്എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. 

 കേരളം ഹൈടെക് സംസ്ഥാനം ആയത് സംബന്ധിച്ചുള്ള പ്രഖ്യാപനം   രാവിലെ 11 മണിക്ക്  ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിച്ചതിന് ഓൺലൈനായി എല്ലാ വരും സാക്ഷികളായി. പ്രഖ്യാപനത്തിനുശേഷം പറവൂരിൽ ആദ്യമായി 38 ക്ലാസ് മുറികൾ ഹൈടെക് ആയിട്ടുള്ള എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ ,അതിൻറെ സ്കൂൾതല പ്രഖ്യാപനവും നടന്നു .

ഇവിടത്തെ ഹൈടെക് ക്ലാസ്സുകളുടെ ഉദ്ഘാടനം  2018 ൽ ബഹു വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തിട്ടുള്ളതാണ് .

സ്കൂൾ മാനേജർ ശ്രീ. ഹരി വിജയൻ, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി.വി. നിഥിൻ , മുൻസിപ്പൽ കൗൺസിലറും പി.ടി.എ പ്രസിഡന്റുമായ  ശ്രീ.സി.പി.ജയൻ , SNDP യോഗം കൗൺസിലർ ശ്രീ. ഡി ബാബു,  പ്രിൻസിപ്പൽ ശ്രീമതി വി.പി. ജയശ്രീ ,  ഹെഡ്മാസ്റ്റർ സി കെ ബിജു , ഐ ടി കോർഡിനേറ്റർമാരായ ശ്രീ ബിജു വിജയൻ , ശ്രീ പി.കെ സൂരജ് എന്നിവർ പങ്കെടുത്തു
Muzris News



SSLC -100% വിജയം

പരീക്ഷയെഴുതിയ  346 കുട്ടികളും ഉപരിപഠനയോഗ്യത നേടി.

Sunday 19 July 2020

പ്ലസ് ടു പരീക്ഷയിലും മികച്ച വിജയം

പ്ലസ് ടുപരീക്ഷയില്‍ ഇത്തവണയും മികച്ച വിജയം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളിന്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതി മികച്ച വിജയം നേടിയ വിദ്യാലയം
376/405

93 % വിജയം
25 Full A+
14 5 A+

Top Scores -1.  1184 / 1200 Alim Al Farhan S2C
Top Scores -2.  1180/ 1200  Sreedhar S Bhat C2A

ബഷീര്‍ അനുസ്മരണം 2020

ജൂലൈ 5 ബഷീര്‍ അനുസ്മരണദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടികളില്‍ നിന്ന്

https://youtu.be/gBwIQeLnjPA


സ്കോളര്‍ഷിപ്പുകളുടെ തിളക്കം


മികച്ചവിജയവുമായി പറവൂരിന്റെ അഭിമാന വിദ്യാലയം



ഡോ. പി. ആര്‍. ശാസ്ത്രി അനുസ്മരണം

2020  ജൂലൈ 2ന് , സ്ക്കൂള്‍ സ്ഥാപകനായിരുന്ന ഡോ പി ആര്‍ ശാസ്ത്രി സാറിന്റെ 22-ാം അനുസ്മരണദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, വെബിനാര്‍- (അനുസ്മരണം - എം വി ഷാജി മാസ്റ്റര്‍ ) ഓണ്‍ലൈന്‍ പഠന സഹായവിതരണം എന്നിവയായിരുന്നു പരിപാടികള്‍
https://www.youtube.com/watch?v=8SK19E1PI7I




ഓണ്‍ലൈന്‍ പഠനസഹായങ്ങള്‍






നന്മമരങ്ങളുടെ കരുതല്‍‍
ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതു് സഹായിച്ചവരെക്കുറിച്ചുള്ള കഴിഞ്ഞപോസ്റ്റിനുശേഷവും സഹായം എത്തി.
അവരെക്കൂടി പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല.....
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു കൂടുതല്‍ സഹായിച്ചത്...
2006 മുതലുള്ള വിവിധ SSLC ബാച്ചുകളിലെ പ്രയപ്പെട്ടവിദ്യാര്‍ത്ഥികള്‍ ആണ്, ആര്യയുടെ ബാച്ച് തുടങ്ങിവച്ച ചലഞ്ച് ഏറ്റെടുത്തത്.
2008 10F ബാച്ചിലെ ഹരികൃഷ്ണന്‍, അര്‍ജുന്‍, ബിജോയ് ഷാ എന്നിവര്‍ മൂന്നുമൊബൈലുമായി വന്നു.
വളരെ അത്യാവശ്യമുള്ള രണ്ട് പേര്‍ക്ക് അപ്പോള്‍ തന്നെയും ഒരാള്‍ക്ക് പിന്നീടും കൊടുത്തു.
നേരത്തേ പറഞ്ഞതുപോലെ, ബഹു.വി.ഡി. സതീശന്‍ എം എല്‍ എ കുട്ടികള്‍ക്ക് 8 ടാബ് നല്‍കി ഇനി 2 കുട്ടികള്‍ക്ക് ടിവി നല്‍കുമെന്നറിയിച്ചിട്ടുണ്ട്.
അതിനുശേഷം പ്രിയപ്പെട്ട ശ്യാംലാല്‍, സനീഷ്, അരുണ്‍, നിധിന്‍ എന്നിവര് 2006 10A ബാച്ചിനെ പ്രതിനിധീകരിച്ചെത്തി....ഒരു ടിവിയുമായാണ് വന്നത്....5 പേരുടെ ലിസ്റ്റ് കൊടുത്തിട്ട് അവരോട് തന്നെ ഏറ്റവും അര്‍ഹരായവര്‍ക്കു കൊടുക്കാന്‍ പറഞ്ഞു.
അവര്‍ കുറച്ചുബുദ്ധിമുട്ടിയെങ്കിലും ഏറ്റവും അര്‍ഹയായ കുട്ടിക്ക് തന്നെ നല്‍കാന്‍ കഴിഞ്ഞു.
2013 10 Fലെ ശരത്ത്, അനുരാജ്, റിയ, അഭിജിത്ത് എന്നിവരും ഒരു മൊബൈല്‍ എത്തിച്ചു.
ടിവി സംഘടിപ്പിച്ചു നല്‍കാന്‍ അഖില്‍ ബിനുവും GAD42 caters ഉം ചെയ്തസേവനങ്ങളും വിലപ്പെട്ടതായിരുന്നു.
മിഥുന്‍ തമ്പിയെയും അഖില്‍ സജീവിനെയും മറ്റു കൂട്ടുകാരെയും സംഘടിപ്പിച്ച് ഒരു ഫോണ്‍ കൂടി വാങ്ങി 2007 ബാച്ചിലെ സജേഷും അഡ്വ.സുബിനും വിണ്ടും വന്നു. ഇനിയും പറ്റാവുന്ന സഹായം വാഗ്ദാനം ചെയ്തു.
ആദ്യം പറഞ്ഞതുപോലെ അബ്ദുള്‍ റഷീദ്സാര്‍ വളരെ മികച്ചരീതിയിലുള്ള സഹായം ഒരു കുട്ടിക്ക് ചെയ്തു.
2007 10 C ബാച്ച് വിഷ്ണു വിന്റെ നേതൃത്വത്തില്‍ വരുമെന്നറിയിച്ചിട്ടുണ്ട്....
ടീച്ചേഴ്സും സൗകര്യം ഒരുക്കി സഹായിക്കുന്നുണ്ട്.

ഇപ്പോള്‍ അനുഭവിക്കുന്ന വലിയപ്രശ്നം ആവശ്യക്കാരെയും അത്യാവശ്യക്കാരെയും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ്.
അര്‍ഹിക്കുന്നവര്‍ക്ക് കിട്ടണം എന്ന ഉദ്ദേശത്തിലാണ് ഒന്നുകില്‍ ടിവി അല്ലെങ്കില്‍ മൊബൈല്‍ എന്നിങ്ങനെ ഒന്നുപോലും ഇല്ലാത്ത കുട്ടികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. അങ്ങനെയുള്ളവരെ ആദ്യം ലിസ്റ്റുചെയ്തു. കൂട്ടത്തില്‍ പറയട്ടെ, സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള ചിലര്‍ പക്ഷേ, കടംവാങ്ങിയും മറ്റും ഇത്തരം ഉപകരണങ്ങള്‍ സ്വന്തമായി തന്നെ വാങ്ങി. ശരിക്കും അര്‍ഹതയുള്ളവരായിരുന്നു അവര്‍.
അതിനുശേഷമുള്ളവരുടെ പേരുകളാണ് പലര്‍ക്കും ആദ്യം നല്‍കിയത്.
ഇപ്പോള്‍ ആവശ്യക്കാര്‍ ഏറിവരുന്നു.....
എല്ലാവരെയും സഹായിക്കണമെന്നുണ്ട്...
പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ അത് അര്‍ഹിക്കുന്നവരായിരിക്കണം...!

Sunday 14 June 2020

ഓണ്‍ലൈന്‍ പഠനസഹായം



നന്മ മരങ്ങള്‍ പൂക്കുമ്പോള്‍....!
കഴിഞ്ഞ ദിവസം സ്കൂളില്‍ ഓണ്‍ ലൈന്‍ പഠനസൗകര്യം വീട്ടിലില്ലാത്തവരെ സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റിട്ടിരുന്നു.
അതിന് നല്ല പിന്തുണയാണ് ലഭിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥിനി ആര്യ അപ്പോള്‍ തന്നെ പഴയസ്മാര്‍ട്ട് ഫോണ്‍ ഉണ്ട്. കേടുപാടുകള്‍ തീര്‍ത്ത് എത്തിക്കട്ടെ എന്നു ചോദിച്ചു, സ്നേഹത്തോടെ ആ വാഗ്ദാനം സ്വീകരിച്ചെങ്കിലും, പഴയത് തന്നില്ല പകരം രണ്ടു ദിവസം കഴിഞ്ഞ് അവരുടെ അന്നത്തെ 2007,10A ബാച്ചിലെ സുഹ‍ൃത്തുക്കളെ എല്ലാം കൂട്ടി ഒരു പുതിയ സ്മാര്‍ട്ട് ഫോണുമായി വന്നു. അഡ്വ.സുബിന്‍, വിഷ്ണു ദാസ് എന്നിവര്‍ കൂടെയുണ്ടായിരുന്നു. ഇത് മറ്റു പൂര്‍വ്വവിദ്യാര്‍ത്ഥി ബാച്ചുകള്‍ ചലഞ്ചായി ഏറ്റെടുക്കണമെന്നു അവര്‍ പറഞ്ഞു. അത് ഒന്‍പതാം ക്ലാസ്സിലെ ഒരു കുട്ടിയുടെ മാതാവിനു നല്‍കി.
അതിനുമുമ്പേ പോസ്റ്റിട്ടതിന്റെ പിറ്റേന്ന് തന്നെ ഹയര്‍സെക്കന്ററി ബാച്ചിന്റെ കൂട്ടായ്മയില്‍ നിന്ന് ഒരു വിഹിതവുമായി അരുണ്‍ദേവ് എത്തി, ആരെയെങ്കിലും ഒരാളെ സഹായിച്ചോളൂ എന്നുപറഞ്ഞു പോകാനൊരുങ്ങി. ബാച്ചിലെ മറ്റു സുഹ‍ത്തുക്കളെക്കൂട്ടി നേരിട്ട് കുട്ടികള്‍ക്ക് നല്‍കാമെന്നു പറഞ്ഞിട്ടും അരുണ്‍ കൂട്ടാക്കിയില്ല. അടുത്തദിവസം അരുണ്‍ദേവിനെ വീണ്ടും വിളിച്ചു വരുത്തി. പിടിഎ പ്രസിഡന്റ് സി പി ജയന്റെ സഹായത്തോടെ ടി വി വാങ്ങി. 8ലും 10ലും പഠിക്കുന്ന രണ്ടുപെണ്‍കുട്ടികളുള്ള ഒരു നിര്‍ധന കുടുംബത്തില്‍ അരുണ്‍ദേവിന്റെ നേതൃത്വത്തില്‍ എത്തിച്ചുകൊടുത്തു. ശ്രീ സ്നേഹചന്ദ്രന്‍ ഏഴിക്കരയും ഉണ്ടായിരുന്നു.
അന്‍വിന്‍ കെടാമംഗംലം പഠിച്ച 2007 10B ക്ലാസ്സിലെ ചങ്ങാതിമാരെക്കൂട്ടി സ്കൂളില്‍ വന്നു ഒരു സ്മാര്‍ട്ട് ഫോണ്‍ തന്നു. അത് അവര്‍ തന്നെ കെടാമംഗലത്തെ രണ്ടുവിദ്യാര്‍ത്ഥികളുള്ള ഒരു വീട്ടില്‍ നല്‍കി.
അഡ്വ. പ്രവീണ്‍ തങ്കപ്പന്റെ നേതൃത്വത്തില്‍ എസ് എന്‍ ഡി പി യൂത്ത് മൂവ്മെന്റ് രണ്ട് കുട്ടികളെ സഹായിക്കാമെന്നു പറഞ്ഞു. രണ്ടുപേരുടെയും രക്ഷകര്‍ത്താക്കളെ സ്കൂളില്‍ വിളിച്ചു. അവര്‍ സന്തോഷത്തോടെ ടി വികള്‍ നല്‍കി.
ഏറെ സന്തോഷം തോന്നിയത്, ഇന്‍ബോക്സില്‍ വന്ന് ടിവി തരാമെന്ന് പറഞ്ഞ അബ്ദുള്‍ റഷീദിന്റെ കമന്റാണ്. സൗകര്യമില്ലാത്ത ഒരു കുട്ടിയുടെ ഡീറ്റെയ്ല്‍സ് കൊടുത്തു. വളരെ സ്നേഹത്തോടെ അദ്ദേഹം അതേറ്റെടുത്തു.

ഇനിയും കുറച്ചുപേരുണ്ട്....പത്തിലധികം പേരുകള്‍ പറവൂര്‍ എം എല്‍ എ ഓഫീസിലേക്ക് നല്‍കിയിട്ടുണ്ട്.
സജി സുന്ദര്‍ അത് ശരിയാക്കുമെന്ന പ്രതീക്ഷയിലാണ്. .......
ഏതായാലും പോസ്റ്റിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികരണം ആവേശകരമാണ്.....
നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും......!
  








ഓണ്‍ലൈന്‍ പ്രവേശനോത്സവം



പ്രിയപ്പെട്ട ലത ടീച്ചര്‍ റിട്ടയര്‍ ചെയ്തു

പ്രിയപ്പെട്ട ലത ടീച്ചര്‍ മെയ് 31ന് റിട്ടയര്‍ ചെയ്തു.
എസ് എന്‍ വി സംസ്കൃതഹയര്‍സെക്കന്ററി സ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ നാള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന ലത ടീച്ചര്‍ക്ക് വിദ്യാലയത്തിന്റെ സുവര്‍ണ്ണകാലഘട്ടത്തില്‍ അതിനെ നയിക്കാനും പല പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു് നേതൃത്വം കൊടുക്കാനും കഴിഞ്ഞിട്ടുണ്ട്.
എല്ലായിപ്പോഴും വിശ്രമമില്ലാതെ ജോലിചെയ്തിരുന്ന ടീച്ചറുടെ റിട്ടയര്‍മെന്റ് കാലവും വിശ്രമരഹിതമായിരിക്കട്ടെ എന്നാശംസിക്കുന്നു!


Sunday 8 March 2020

പരിസ്ഥിതി സൗഹൃദ ഉത്പന്ന നിര്‍മ്മാണകേന്ദ്രം

 പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍ പരിസ്ഥിതി സൗഹൃദ ഉത്പന്ന നിര്‍മ്മാണയൂണിറ്റ് ആരംഭിച്ചു.കേരളത്തില്‍ ഈ വര്‍ഷം ആകെ പത്ത് വിദ്യാലയങ്ങളിലാണ് പ്രവൃത്തി പരിചയ ഉത്പാദനകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. അതില്‍ എറണാകുളം ജില്ലയില്‍ അനുവദിച്ചിട്ടുള്ള ഏകയൂണിറ്റ് എസ് എന്‍ വി സ്ക്കൂളിലാണ്.
പരിസ്ഥിതി സൗഹൃദതുണി സഞ്ചികളാണ് പ്രധാന ഉത്പന്നങ്ങളായി ഇവിടെ നിര്‍മ്മിക്കുന്നത്. അതിനായി തയ്യല്‍ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സ‍ജ്ജീകരണങ്ങള്‍  ഒരുക്കിയിട്ടുണ്ട്. പേപ്പര്‍ ബാഗ് ഉള്‍പ്പെടെയുള്ള  മറ്റ് പരിസ്ഥിതി സൗഹൃദഉത്പന്നങ്ങള്‍ കൂടി  ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ വലിയതോതില്‍ നിര്‍മ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും  സ്ക്കൂളിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ ശ്രീമതി വി കെ സീനടീച്ചറുടെ നേതൃത്വത്തിലുള്ള ടീച്ചര്‍മാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതു്.
 ഇതോടനുബന്ധിച്ചുള്ള യോഗം പറവൂര്‍ എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ശ്രീ സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ശ്രീ സി പി ‍ജയന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ബി പി സി എല്‍ കൊച്ചി യുടെ ഊര്‍ജ-പരിസ്ഥി ക്ലബ്ബായ എന്‍കോണ്‍ ക്ലബ്ബിന്റെ വിവിധമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയന്‍, പ്രിന്‍സിപ്പല്‍ ശ്രീമതി വി പി ജയശ്രീ, മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി മിനി സുരേഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ സി കെ ബിജു കൃത‍ജ്ഞതയും രേഖപ്പെടുത്തി.


Thursday 5 March 2020

പഠനോത്സവം






Programmes

Anniversary



Republic day celebrations


Agriculture - class by agriculture officer

Cycle Rally against drugs


 Chief Minister Speaking
 School Tour