flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Friday 9 September 2022

ആസാദി കാ അമൃത് മഹോത്സവ്

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 11 സ്റ്റാഫ് മീറ്റിഗ് ചേര്‍ന്നു. സ്വാതന്ത്ര്യദിനം ഭംഗിയായി ആഘോഷിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രവേശനകവാടത്തില്‍ പ്രത്യേകം തയ്യാറാക്കിയ ബാനര്‍ പ്രദര്‍ശിപ്പിച്ചു. സ്കൂളില്‍ ഫ്രീഡം വാള്‍ തയ്യാറാക്കി. ആഗസ്റ്റ് 15 – സ്വാതന്ത്ര്യത്തിന്റെഅമൃ‍‍ത് മഹോത്സവം വിവിധപരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15 രാവിലെ സ്കൂളിന്റെ സ്വാതന്ത്ര്യദിന റാലി മുനിസിപ്പല്‍ ഓഫീസില്‍ നിന്ന് പറവൂര്‍ കച്ചേരി മൈതാനത്തേക്ക് നടന്നു. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നഗരസഭ നടത്തിയ പരിപാടികളില്‍ ഏറ്റവും കൂടിതല്‍ പോയിന്റ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. റാലിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. സ്കൂളിലെ കായികാധ്യാപകന്‍ ശ്രീ ബിന്നിമാസ്റ്ററെ ആദരിച്ചു. സ്കൂളില്‍ രാവിലെ 9 മണിക്ക് ഹെഡ് മാസ്റ്റര്‍ പതാക ഉയര്‍ത്തി. ദേശീയഗാനം, ദേശഭക്തി ഗാനം എന്നിവ അതോടൊപ്പം നടന്നു. 9.30 മുതല്‍ രണ്ട് വേദികളിലായി കുട്ടികളുടെ ഡാന്‍സ് ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ നടന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പറവൂരിലെ സ്കൂളുകള്‍ക്കായി നടത്തിയ ദേശഭക്തിഗാന മത്സരത്തില്‍ ഹൈസ്ക്കൂള്‍ - യുപി വിഭാഗങ്ങളില്‍ നമ്മുടെ വിദ്യാവയം രണ്ടാം സ്ഥാനം നേടി