flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Sunday 8 March 2020

പരിസ്ഥിതി സൗഹൃദ ഉത്പന്ന നിര്‍മ്മാണകേന്ദ്രം

 പറവൂര്‍ എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂളില്‍ പരിസ്ഥിതി സൗഹൃദ ഉത്പന്ന നിര്‍മ്മാണയൂണിറ്റ് ആരംഭിച്ചു.കേരളത്തില്‍ ഈ വര്‍ഷം ആകെ പത്ത് വിദ്യാലയങ്ങളിലാണ് പ്രവൃത്തി പരിചയ ഉത്പാദനകേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുള്ളത്. അതില്‍ എറണാകുളം ജില്ലയില്‍ അനുവദിച്ചിട്ടുള്ള ഏകയൂണിറ്റ് എസ് എന്‍ വി സ്ക്കൂളിലാണ്.
പരിസ്ഥിതി സൗഹൃദതുണി സഞ്ചികളാണ് പ്രധാന ഉത്പന്നങ്ങളായി ഇവിടെ നിര്‍മ്മിക്കുന്നത്. അതിനായി തയ്യല്‍ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള സ‍ജ്ജീകരണങ്ങള്‍  ഒരുക്കിയിട്ടുണ്ട്. പേപ്പര്‍ ബാഗ് ഉള്‍പ്പെടെയുള്ള  മറ്റ് പരിസ്ഥിതി സൗഹൃദഉത്പന്നങ്ങള്‍ കൂടി  ഇവിടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഉത്പന്നങ്ങള്‍ വലിയതോതില്‍ നിര്‍മ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനും  സ്ക്കൂളിലെ വര്‍ക്ക് എക്സ്പീരിയന്‍സ് ടീച്ചര്‍ ശ്രീമതി വി കെ സീനടീച്ചറുടെ നേതൃത്വത്തിലുള്ള ടീച്ചര്‍മാരാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതു്.
 ഇതോടനുബന്ധിച്ചുള്ള യോഗം പറവൂര്‍ എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് ശ്രീ സി എന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ ശ്രീ സി പി ‍ജയന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ബി പി സി എല്‍ കൊച്ചി യുടെ ഊര്‍ജ-പരിസ്ഥി ക്ലബ്ബായ എന്‍കോണ്‍ ക്ലബ്ബിന്റെ വിവിധമത്സരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനദാനം മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ടി വി നിഥിന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജര്‍ ശ്രീ ഹരി വിജയന്‍, പ്രിന്‍സിപ്പല്‍ ശ്രീമതി വി പി ജയശ്രീ, മാതൃസംഗമം ചെയര്‍പേഴ്സണ്‍ ശ്രീമതി മിനി സുരേഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി ആര്‍ ലത സ്വാഗതവും, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ ശ്രീ സി കെ ബിജു കൃത‍ജ്ഞതയും രേഖപ്പെടുത്തി.


No comments:

Post a Comment