സ്പെഷ്യല്‍ ക്ലാസ്
പി.ടി.എ.
റിപ്പോര്‍ട്ട്
പറവൂര്‍
എസ്.എന്‍.വി.സംസ്കൃത
ഹയര്‍സെക്കന്ററി സ്ക്കൂളില്‍
വച്ച് 31-7-2013 ന്
സ്ക്കൂള്‍ സ്കോളര്‍ഷിപ്പുകള്‍,
സൈബര്‍ കുറ്റകൃത്യങ്ങള്‍
എന്നീ വിഷയങ്ങളെകുറിച്ച്
രക്ഷകര്‍ത്താക്കള്‍ക്കായി
ബോധവല്‍ക്കരണപരിപാടി നടത്തി.
2013ജൂലായ് 24,25,26
തീയതികളിലായി
സ്ക്കൂളിലെ സമ്പൂര്‍ണ്ണ
ക്ലാസ് പി.ടി.എ
കള്‍ നടന്നതുകൊണ്ട് ഈ
ബോധവല്‍ക്കരണപരിപാടിക്ക്
രക്ഷാകര്‍ത്താക്കളുടെ
പങ്കാളിത്തം കുറയുമോ എന്ന
ആശങ്കയുണ്ടായിരുന്നു.
അതിനാല്‍
എല്ലാരക്ഷാകര്‍ത്താക്കളോടും
ഈ പരിപാടിയുടെ പ്രാധാന്യം
സ്ക്കൂള്‍ ഡയറി വഴി അറിയിച്ചു.
30ാം തീയതി എസ്.ആര്‍.ജി
മീറ്റിംഗും പ്രത്യേക സ്റ്റാഫ്
മീറ്റിംഗും ചേര്‍ന്നു.
ക്ലാസ് പി.ടി.എ
കളില്‍ ഓരോടീച്ചറും ചെയ്യേണ്ട
കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
ആവശ്യമായ മെറ്റീരിയലുകള്‍
പ്രിന്റ്ഔട്ടുകള്‍ എന്നിവ
വിതരണം ചെയ്തു.
വൈകിട്ട് പി.ടി.എ
പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍
പരിപാടിയുടെ അവസാനഘട്ട
ആസൂത്രണവും നടത്തി.
ജൂലായ് 31ന്
നിര്‍ദ്ദേശിക്കപ്പെട്ടരീതിയില്‍
തന്നെ പരിപാടികള്‍ നടന്നു.
പ്രതീക്ഷിച്ചതിലും
കൂടുതല്‍ പങ്കാളിത്തം ഉണ്ടായി.
രക്ഷാകര്‍ത്താക്കള്‍
കുറവുള്ള ചില ക്ലാസ്സുകള്‍
ക്ലബ്ബ്ചെയ്താണ് മീറ്റീംഗ്
നടത്തിയത്. കുറച്ച്
അധ്യാപകര്‍ റിസോഴ്സ് പേഴ്സണ്‍സായി
സ്കോളര്‍ഷിപ്പുകളെകുറിച്ചും
സൈബര്‍ക്രൈമിനെകുറിച്ചും
പ്രത്യേകം പ്രത്യേകം ചിലക്ലാസ്സ്
പി.ടി.എ
കളില്‍ സംസാരിച്ചു.
യു.പി,
ഹൈസ്ക്കൂള്‍,
ഹയര്‍സെക്കന്ററി
വിഭാഗങ്ങളില്‍ നിന്നും
അമ്പതുശതമാനത്തിലധികം
രക്ഷകര്‍ത്താക്കളും
മീറ്റിംഗുകളില്‍ പങ്കെടുത്തു.
www.snvsanskrithss.blogspot.in
No comments:
Post a Comment