സ്ക്കുള്‍ പി.ടി.എ വാര്‍ഷിക പൊതുയോഗം 30-8-2013 വെള്ളിയാഴ്ച സ്ക്കുള്‍ മാനേജര്‍ ശ്രീ. സി.എന്‍. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ശ്രീ.സി.പി.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.ഹരി വിജയന്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. പുതിയതായി തയ്യാറാക്കിയ സ്ക്കൂള്‍ വെബ്സൈറ്റ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇപ്പോഴത്തെ രക്ഷാകര്‍ത്താവും എം.എല്‍. എയുമായ ശ്രീ.എസ്.ശര്‍മ്മ നിര്‍വ്വഹിച്ചു. സ്ക്കൂള്‍ ഡവലപ്പ്ഫണ്ടിലേക്ക് ശ്രീ. ഷൈജു മനയ്ക്കപ്പടി ആദ്യ സംഭാവന നല്‍കി. പ്രിന്‍സിപ്പല്‍ ശ്രീ. എം.വി.ഷാജി സാര്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പി.ആര്‍.ലത സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ. വി.എന്‍.നാഗേഷ് നന്ദിയും രേഖപ്പെടുത്തി. എസ്.എസ്.എല്‍.സി.-പ്ലസ് ടു മികച്ച വിജയം നേടാന്‍ പ്രാപ്തരാക്കിയ ക്ലാസ്സ്ടീച്ചര്‍മാരെ യോഗത്തില്‍ ശ്രീ.എസ്.ശര്‍മ്മ ആദരിച്ചു.
വെബ്സൈറ്റിലേക്ക്.....www.snvskthss.org
No comments:
Post a Comment