flash

പറവൂരിന്റെ അഭിമാനം എസ് എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി സ്ക്കൂള്‍ - - - - - - - - - - - - - - - - - - മികച്ചവിജയം ആവര്‍ത്തിക്കുന്നു .......... Our Children are close to Nature, Heritage and Technology - - - - - - - - - - - - കൂടുതല്‍ ഹൈടെക്ക് ക്ലാസ്സ് മുറികളുള്ള പറവൂരിലെ ആദ്യ വിദ്യാലയം

Thursday 11 July 2013

മഴക്കാഴ്ച


മഴ.............!
അവള്‍ അങ്ങിനെയാണ്……………
എന്നും വേദനിക്കുന്നവരുടെ മനസ്സില്‍ ഒരു നനുത്ത
തലോടലായി അവള്‍ പെയ്തിറങ്ങും………
എന്തിനെന്ന് ചോദിച്ചാല്‍ അതവള്‍ക്ക് മാത്രമേ അറിയൂ…..
കാരണം അവള്‍ അങ്ങിനെയാണ്…….
ആരോടും ഒന്നും പറയാറില്ല.....
കത്തുന്ന സൂര്യന്‍റെ അഗ്നിസ്പര്‍ശത്താല്‍
ഭൂമി വെന്തുരുകുമ്പോള്‍ ……
അവളിലെ നൊമ്പരം മിഴിനീരായി പൊഴിയുന്നത്
ഭൂമിയുടെ നീറ്റല്‍ മാറ്റാനാവണം………
നിരാശകള്‍ ചുട്ടുനീറുന്ന നിസ്സഹായരില്‍ ആശ്വാസത്തിന്‍റെ
കുളിര്‍പ്രവാഹമായി അവള്‍ ഉതിര്‍ന്നു വീഴുന്നത്
അവരുടെ നൊമ്പരങ്ങളില്‍
സാന്ത്വനത്തിന്‍റെ തേന്‍ പുരട്ടുവാനായിരിക്കണം….
ചിലപ്പൊഴെങ്കിലും മനസ്സൊരു ഭ്രാന്തനെപോലെ അലയുമ്പോള്‍...
നഷ്ടപെട്ടതോര്‍ത്തു മിഴികളില്‍ നിന്ന് ചുട്ടുപൊള്ളുന്ന
അശ്രുക്കള്‍ ധാരയായി ഒഴുകുമ്പോള്‍…….
അതിനെ സ്വന്തം മിഴിനീരാല്‍ ശീതീകരിചെടുക്കാനായിരിക്കണം
അവള്‍ തോരാതെ പെയ്യുന്നത്…..
കാരണം അവള്‍ അങ്ങിനെയാണ്‌……..
മറ്റുള്ളവരുടെ വേദനകള്‍ ഒരു നനുത്ത തലോടലാല്‍…….
ശമിപ്പിക്കാന്‍ അവള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലല്ലോ………
സ്വയം കരഞ്ഞിട്ടാണെങ്കില്‍ പോലും !!!!!!!!
(കടപ്പാട് : മഴമന്ത്രങ്ങള്‍ക്ക്)


No comments:

Post a Comment