ലോക നാളികേരദിനത്തോടനുബന്ധിച്ച് നമ്മുടെ സ്ക്കൂളില്‍ നടന്ന
വ്യത്യസ്തമാര്‍ന്നപരിപാടിയായിരുന്നു, തെങ്ങില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ
പ്രദര്‍ശനവും വില്‍പനയും. പ്രത്യേകം എടുത്തുപറയോണ്ട സംഗതി ഇത്
സംഘടിപ്പിച്ചത് വിഭിന്നശേഷിയുള്ള കുട്ടികളും അവരുടെ
മാതാപിതാക്കളുമായിരുന്നു. സ്ക്കൂളിലെ റിസോഴ്സ് ടീച്ചറായ ഫിജി ടീച്ചറുടെ
നേതൃത്വത്തിലായിരുന്നു പരിപാടി.
തെങ്ങോലകൊണ്ടുള്ള ഉല്പന്നങ്ങള്‍,
ചിരട്ട, മടല്‍ എന്നിവകൊണ്ടുള്ള കരകൗശലവസ്തുക്കള്‍, കരിക്ക് പായസം, ലഡ്ഡു,
ചമ്മന്തിപ്പൊടി, ചിപ്സ്, കേക്ക്, വിനാഗിരി....എന്നിങ്ങനെ
പുതുമയുള്ളവസ്തുക്കളായിരുന്നു പരിപാടിയുടെ ആകര്‍ഷണം,
No comments:
Post a Comment