കേരള
സര്‍ക്കാരിന്റെ ദുരന്ത നിവാരണ
പരിശീലനത്തിന്റെ ഭാഗമായി
പറവൂര്‍
എസ്
എന്‍ വി സംസ്കൃത ഹയര്‍സെക്കന്ററി
സ്ക്കൂളില്‍ മോക് ഡ്രില്‍
നടത്തി.
11.30 നായിരുന്നു
സംഭവം.
ഭൂകമ്പമോ
മറ്റ് പ്രകൃതി ദുരന്തമോ
ഉണ്ടായാല്‍ കുട്ടികള്‍ എങ്ങിനെ
രക്ഷപ്പെടണമെന്നു
കാണിക്കുന്നതിനായിരുന്നു
മോക് ഗ്രില്‍ നടത്തിയത്.
11.30ന്
അപായസൂചന നല്‍കുന്നതിനുള്ള
കൂട്ടബെല്‍ അടിച്ചു.
ഉടന്‍
തന്നെ എല്ലാകുട്ടികളെയും
സുരക്ഷിതരായി ഗ്രൗണ്ടില്‍
എത്തിച്ചു.
അധ്യാപകരുടെ
നിര്‍ദ്ദേശപ്രകാരം
പ്രഥമശുശ്രൂഷാടീമിന്റെ
പ്രവര്‍ത്തനം,
പ്രത്യേകരീതിയില്‍
കുട്ടികളെ താഴെ ഇറക്കുന്നതിനുള്ള
സംവിധാനം എന്നിവയും ഇതിന്റെ
ഭാഗമായി നടന്നു.
കളക്ടറുടെ
നിര്‍ദ്ദേശപ്രകാരം പറവൂര്‍
താലൂക്ക് ഓഫീസ്,
പോലീസ്,
റെസിഡന്‍സ്
അസോസിയേഷന്‍,
മുനിസിപ്പല്‍
കൗണ്‍സിലര്‍ ശ്രീ ടി വി നിധില്‍
എന്നിവരുടെ സഹകരണത്തോടെയായിരുന്നു
പരിപാടി.
പറവൂര്‍
താലൂക്ക് ഓഫീസ് സൂപ്രണ്ട്
ശ്രീ തോമസ് സാര്‍,
ഉദ്യോഗസ്ഥരായ
ശ്രീ മനു,
ശ്രീ
പ്രശാന്ത് എന്നിവര്‍
സന്നിഹിതരായിരുന്നു.
പ്രിന്‍സിപ്പല്‍
ശ്രീമതി ഇ ജി ശാന്തകുമാരി,
ഹെഡ്മിസ്ട്രസ്
ശ്രീമതി പി ആര്‍ ലത, അദ്ധ്യാപകരായ ശ്രീ സി കെ
ബിജു,
ടി ആര്‍ ബിന്നി,
സി
എസ് ജയദീപ്,
കെ
വി സാഹി,
പ്രജിത്ത്,
അരുണ്‍
എന്നിവര്‍ പരിപാടിക്ക്
നേതൃത്വം നല്‍കി.
No comments:
Post a Comment