Tuesday 23 April 2019
രക്ഷാകര്‍ത്തൃസംഗമം
സ്ക്കൂളില്‍ ഒന്‍പതാംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കള്‍ക്കായി ഒരു മീറ്റിംഗും ക്ലാസ്സും ഉണ്ടായിരുന്നു. സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, അധ്യാപകനും, ട്രയിനറും, സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗവുമൊക്കെയായ നമ്മുടെ സ്വന്തം ശരത്തായിരുന്നു ക്ലാസ്സ് നയിച്ചത്....എല്ലാവര്‍ക്കും ക്ലാസ്സ് നന്നായി ഇഷ്ടപ്പെട്ടു.......ഈ പൊരിയുന്ന മേടച്ചൂടിലും, അവധിക്ക് അവധിനല്‍കിയും എത്തിയ എല്ലാവരുടെയും മനസ്സ് തണുപ്പിക്കാന്‍ ശരത്തിന് കഴിഞ്ഞു.
ഹെഡ്മിസ്ട്രസ് പി ആര്‍ ലത, സി കെ ബിജൂ, വി പി അനൂപ് , ക്ലാസ്സ് ടീച്ചര്‍മാര്‍മായ എന്‍ എസ് സുമ, ഇ എസ് ശ്രീലക്ഷ്മി, സുനിത വേണുഗോപാല്‍, കെ എസ് സോന, ബിന്ദി വി ജി, വി എസ് സിമി, റേനരവീന്ദ്രന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment