കഴിഞ്ഞ കുറെ വർഷങ്ങളായി പറവൂർ എസ് എൻ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൻ്റെ കായികരംഗത്ത് വളരെ മികച്ച രീതിയിൽ പ്രോത്സാഹനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്. ഇതിൻറെ ഭാഗമായി മൂത്തൂറ്റ് വോളിബോൾ അക്കാദമി ഇവിടെ പ്രവർത്തിക്കുന്നു. മുൻ ഇന്ത്യൻ വോളിബോൾ താരവും ഇപ്പോഴത്തെ ഇന്ത്യൻ ടീം കോച്ചുമായ ശ്രീ ബിജോയ് ബാബുവാണ് ഇതിൻറെ ടെക്നിക്കൽ ഡയറക്ടറായി ചുമതല വഹിക്കുന്നത്.
പറവൂരിന്റെ വോളിബോൾ പൈതൃകത്തെ നിലനിർത്തുക എന്ന മഹത്തായ ഒരു ആശയം അദ്ദേഹത്തിനുണ്ട്. അതിൻറെ ഭാഗമായി അക്കാദമി നമ്മുടെ വിദ്യാലയത്തിൽ മാത്രമല്ല പറവൂരിലെ മറ്റു വിദ്യാലയങ്ങളിൽ കൂടി വോളിബോൾ രംഗത്ത് വലിയ സംഭാവനകളാണ് ചെയ്തുകൊണ്ടിരിക്കുന്നത് .
നമ്മുടെ സ്കൂളിൽ സ്പോർട്സ് ഹോസ്റ്റൽ, രണ്ട് ഇൻറർനാഷണൽ കോച്ചുകളുടെ സേവനം, ഫിറ്റ്നസ് സെൻറർ തുടങ്ങി കായിക രംഗത്ത് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിൻറെ തുടർച്ചയായി പറവൂരിൽ ആദ്യമായി ഒരു ഇൻഡോർ സ്റ്റേഡിയം നമ്മുടെ വിദ്യാലയത്തിൽ പൂർത്തിയായിക്കഴിഞ്ഞു . 04/10/ 2026 ഞായറാഴ്ച രാവിലെ 10.30 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ സതീശൻ അവർകൾ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

No comments:
Post a Comment