Saturday, 2 March 2013
Tuesday, 26 February 2013
ഡോ. പി.ആര്‍ ശാസ്ത്രി - ഒരു തുളസിക്കതിരിന്റെ സുഗന്ധം പോലെ.....
ശ്രീ. സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ എഴുതിയ
- "ഡോ. പി.ആര്‍ ശാസ്ത്രി - ഒരു തുളസിക്കതിരിന്റെ സുഗന്ധം പോലെ..... "
എന്ന പുസ്തകം കഴിഞ്ഞദിവസം പ്രകാശനം ചെയ്തു.
നമ്മുടെ സ്ക്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. എം.വി.ഷാജി സാര്‍ എഴുതിയ അവതാരികയില്‍ നിന്ന്....
"ഡോ. പി.ആര്‍. ശാസ്ത്രി സാറിനെ സംബന്ധിച്ച് സമഗ്രതല സ്പര്‍ശിയായ ഒരു സമ്പൂര്‍ണ്ണ ജീവചരിത്രഗ്രന്ഥമാണ് ശ്രീ.സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ ഏറെ ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാനാതുറയില്‍പ്പെട്ട പിപഠിഷുക്കള്‍ക്ക് ഈടുറ്റ ഒരു റഫറന്‍സ്ഗ്രന്ഥമായി ഇതുപകരിക്കുമെന്നതില്‍ സംശയമില്ല. വിജ്ഞാനപ്രദങ്ങളായി പല ചരിത്രരേഖകളും ഈ കൃതിയെ ഉത്കൃഷ്ടമാക്കുന്നു. ....."

- "ഡോ. പി.ആര്‍ ശാസ്ത്രി - ഒരു തുളസിക്കതിരിന്റെ സുഗന്ധം പോലെ..... "
എന്ന പുസ്തകം കഴിഞ്ഞദിവസം പ്രകാശനം ചെയ്തു.
"ഡോ. പി.ആര്‍. ശാസ്ത്രി സാറിനെ സംബന്ധിച്ച് സമഗ്രതല സ്പര്‍ശിയായ ഒരു സമ്പൂര്‍ണ്ണ ജീവചരിത്രഗ്രന്ഥമാണ് ശ്രീ.സി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ ഏറെ ത്യാഗപൂര്‍ണ്ണമായ പരിശ്രമത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാനാതുറയില്‍പ്പെട്ട പിപഠിഷുക്കള്‍ക്ക് ഈടുറ്റ ഒരു റഫറന്‍സ്ഗ്രന്ഥമായി ഇതുപകരിക്കുമെന്നതില്‍ സംശയമില്ല. വിജ്ഞാനപ്രദങ്ങളായി പല ചരിത്രരേഖകളും ഈ കൃതിയെ ഉത്കൃഷ്ടമാക്കുന്നു. ....."

Saturday, 23 February 2013
Red Cross Day
പിരിഞ്ഞുപോകുന്ന റെഡ്ക്രോസ്സ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും പുതിയ അംഗങ്ങള്‍ക്കുള്ള ക്യാപ് അണിയിക്കലും 9-2-2013 ന് നടന്നു.റെഡ് ക്രോസ് കോഓര്‍ഡിനേറ്റര്‍മാരായ കെ.വി.സാഹി, ഭാഗ്യരാജ്, ഹെഡ്മിസ്ട്രസ് പി. ആര്‍ ലത, സി.കെ ബിജു, പി.കെ.സൂരജ്, വി.വിനോദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Wednesday, 6 February 2013
കൗമാരപ്രശ്നങ്ങളും പരിഹാരങ്ങളും
സ്ക്കുള്‍ സേഫ്റ്റിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ 31-1-2013 ല്‍ ലൈബ്രറി ഹാളില്‍ വച്ച് ക്ലാസ്സ് നടത്തി. ചൈല്‍ഡ് ഇന്ത്യ കോഓര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് സ്രാമ്പിക്കല്‍ ക്ലാസ്സ് നയിച്ചു. സേഫ്റ്റിക്ലബ്ബ് കണ്‍വീനര്‍ ശ്രീ.പ്രജിത്ത് പി അശോക്, DHM ശ്രീ. സി.കെ.ബിജു എന്നിവര്‍ സംസാരിച്ചു.
Thursday, 24 January 2013
സ്ക്കൂള്‍ വാര്‍ഷികം
സ്ക്കൂള്‍ വാര്‍ഷികവും അദ്ധ്യാപകരക്ഷാകര്‍തൃദിനവും 2013 ജനുവരി 23 ബുധനാഴ്ച
നടന്നു. ബഹുമാനപ്പെട്ട പറവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് ശ്രീമതി.ജയാപ്രഭു
ഉദ്ഘാടനം ചെയ്തു. ബഹു SNDP യോഗം പറവൂര്‍യൂണിയന്‍ കോ-ഓര്‍ഡിനേറ്റര്‍
ശ്രീ.ഹരി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി.പീ.ആര്‍ ലത
സ്വാഗതവും, പ്രിന്‍സിപ്പാള്‍ ശ്രീ.എം.വി.ഷാജി സാര്‍ റിപ്പോര്‍ട്ടും
അവതരിപ്പിച്ചു. പി.ടി.എ.പ്രസിഡന്റ്. ശ്രീ.സി.പി.ജയന്‍ മുഖ്യപ്രഭാഷണവും,
സിനിമാതാരം സഞ്ജു സമ്മാനദാനവും നിര്‍വ്വഹിച്ചു. ശ്രീമതി.കെ.വി.ഷീല, ശ്രീ.
വി.എന്‍.നാഗേഷ്, ശ്രീമതി ബിന്ദു വിക്രമന്‍, ശ്രീമതി.ഇ.ജി.ശാന്തകുമാരി
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന വിദ്യാര്‍ത്ഥികളുടെ
കലാപരിപാടികള്‍ ഉണ്ടായി.
Monday, 7 January 2013
റവന്യൂ ജില്ലാ കലോത്സവത്തില്‍ നമ്മുടെ സ്ക്കുളിന് മികച്ച വിജയം
കോലഞ്ചേരിയില്‍വച്ച് നടന്ന എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തില്‍ എല്ലാ വിഭാഗങ്ങളിലും (ഹൈസ്ക്കുള്‍ വിഭാഗം, HSS വിഭാഗം, സംസ്കൃതോത്സവം )കൂടുതല്‍ പോയിന്റ് നേടിയ സ്ക്കൂള്‍ എന്ന ഖ്യാതി നമ്മുടെ സ്ക്കുളിനാണ്. വിജയികള്‍ക്കും തയ്യാറെടുപ്പിച്ച ടീച്ചേഴ്സിനും അഭിനന്ദനങ്ങള്‍.........
Subscribe to:
Posts (Atom)